25 April Thursday

ടീം ബേഡകം ചരിത്രം രചിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി കുണ്ടംകുഴിയിൽ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു.

കുണ്ടംകുഴി

ജനത എങ്ങനെ ചരിത്രം രചിക്കുന്നവരാകും എന്നതിന്റെ ദൃഷ്ടാന്തമാണ് ടീം ബേഡകത്തിന്റെ പ്രവർത്തനങ്ങളെന്നും ദീർഘകാലത്തെ ദിശാബോധമുള്ള പദ്ധതികളാണ്  യാഥാർഥ്യമാകുന്നതെന്നും  മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ, ബേഡഡുക്ക പഞ്ചായത്ത്, സിഡിഎസ് എന്നിവയുടെ ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി കുണ്ടംകുഴിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നൂറുകണക്കിന്‌ വനിതകൾ സാക്ഷികളായ ചടങ്ങിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുരളി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ, എഡിഎംസി സി എച്ച് ഇഖ്ബാൽ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ഇ പത്മാവതി എന്നിവർ വിശിഷ്ടാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മാധവൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി വരദരാജ്, ലതാ ഗോപി, പി വസന്തകുമാരി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത്കുമാർ, ഉണ്ണികൃഷ്ണൻ നായർ, ഡോ. എൻ എം പ്രവീൺ, ഡോ. അഖിൽശ്യാം, പ്രകാശൻ പാലായി, ഡി ഹരിദാസ്,  എം അനന്തൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ബാലകൃഷ്ണൻ കൊല്ലംപണ എന്നിവർ  സംസാരിച്ചു.  ടീം ബേഡകം കമ്പനി എംഡി പ്രസന്ന മുന്നാട്, സിഇഒ ശിവൻ ചൂരിക്കോട് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ എം ഗുലാബി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top