24 April Wednesday

വ്യാപാരി വ്യവസായി ക്ഷേമ
സഹകരണസംഘം ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കാഞ്ഞങ്ങാട്‌ വ്യാപാരി വ്യവസായിക്ഷേമ സഹകരണസംഘം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌  

കാഞ്ഞങ്ങാട്‌ വ്യാപാരി വ്യവസായിക്ഷേമ സഹകരണസംഘം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു.  സഹകരണസംഘങ്ങളെ തകർത്ത്‌ കൊള്ളസംഘങ്ങൾക്ക്‌ കേരളത്തെ എറിഞ്ഞുകൊടുക്കാൻ എൽഡിഎഫ്‌ സർക്കാർ അനുവദിക്കില്ലെന്ന്‌ മന്ത്രി പറഞ്ഞു.  പഴയ ബസ്‌റ്റാൻഡ്‌ പരിസരത്ത്‌ നടന്ന ചടങ്ങിൽ നഗരസഭാചെയർ പേഴ്‌സൺ കെ വി സുജാത അധ്യക്ഷയായി.   ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ  മണികണഠൻ, അജാനുർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭ, മുഖ്യാതിഥികളായി.  ഓഹരി സർടിഫിക്കറ്റുകൾ  ജോ. രജിസ്‌ട്രാർ  കെ ലസിതയും നിക്ഷേപ സ്വീകരണം അസി. രജിസ്‌ട്രാർ  കെ രാജഗോപാലനും ഉദ്‌ഘാടനം ചെയ്‌തു.  ഡിപിസി അംഗം വി വി രമേശൻ അംഗങ്ങളുടെ ഉന്നത വിജയികളായ  മക്കൾക്ക്‌ ഉപഹാരവിതരണം നടത്തി. വ്യപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ആദ്യ മെമ്പർഷിപ്പ്‌ വിതരണം ഉദ്‌ഘാടനം ചെയ്‌തു.  നഗരസഭാ വൈസ്‌ ചെയർമാൻ ബിൽടെക്‌ അബ്ദുള്ള, സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, എരിയാ സെക്രട്ടറി കെ  രാജ്മോഹൻ, വാർഡ്‌ കൗൺസിലർ എം ശോഭന,   കെ ബൽരാജ്‌, വിവിധ സഹകരണസ്ഥാപനങ്ങളുടെ പ്രതിനിധകിളായ പി  അപ്പുക്കുട്ടൻ, പികെ നിഷാന്ത്‌, രാഘവൻ വെളുത്തോളി, ടി വി കരിയൻ, വി സുകുമാരൻ, പികെ ഗോപാലൻ, ദേവീ രവീന്ദ്രൻ,  പള്ളിക്കൈ രാധാകൃഷ്‌ണൻ, കെ വിശ്വനാഥൻ, ഷാജി എടമുണ്ട, പ്രവീൺ തോയമ്മൽ,  എം ജ്യോതിഷ്‌, എം കുഞ്ഞമ്പാടി, എം പൊക്ലൻ, സി കെ ബാബുരാജ്‌, ടി സത്യൻ  മുഹമ്മദ്‌ മുറിയനാവി എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ്‌ എ ശബരീശൻ സ്വാഗതവും കെ വി ബിജു നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top