18 December Thursday

അതീത്തമൂലയിൽ 1.75 കോടി 
ചെലവിട്ട്‌ ജലസേചന പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
കാസർകോട് 
ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാറഡുക്ക പഞ്ചായത്തിലെ അതീത്തമൂല ഉയിത്തടുക്കയിൽ ജലസേചന പദ്ധതി വരുന്നു. പദ്ധതിക്ക് 1.75 കോടിയുടെ ഭരണാനുമതി ലഭിച്ചൂ.
44 ഹെക്ടർ സ്ഥലത്ത് ഇതിന്റെ ഗുണമുണ്ടാകും. പയസ്വിനി പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് സൂക്ഷിക്കുന്നതിനു രണ്ടുലക്ഷം കപ്പാസിറ്റിയുള്ള വലിയ  ടാങ്ക് പണിയും. 
ഈ ടാങ്കിൽ നിന്ന് എല്ലാ കൃഷിയിടങ്ങളിലേക്കും പൈപ്പ് വഴി വെള്ളമെത്തിക്കും.  മഴക്കാലം കഴിഞ്ഞാൽ പണി ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top