20 April Saturday
കരാർവൽക്കരണം അനുവദിക്കില്ല

ഡിവൈഎഫ്ഐ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

സ്ഥിരംതൊഴിൽ കരാർവൽക്കരിക്കുന്ന റെയിൽവേ നടപടികൾക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ റെയിൽവേ സ്റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് 
 ഉദ്ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം

റെയിൽവേയിലെ കരാർവൽക്കരണത്തിന്‌ ആക്കംകൂട്ടി ഗേറ്റ്‌ കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത്‌ യുവജനപ്രതിഷേധം. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 1847 ഗേറ്റ് കീപ്പർമാരെയാണ്‌ നിയമിക്കുന്നത്‌.
  ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനംചെയ്‌തു.സംസ്ഥാന  പ്രസിഡന്റ് വി വസീഫ് കോഴിക്കോട്ടും ട്രഷറർ അരുൺ ബാബു പാലക്കാട്ടും സമരത്തിൽ പങ്കെടുത്തു.
കാഞ്ഞങ്ങാട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്  ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്‌, അനീഷ് കുറുമ്പാലം, വി പി അമ്പിളി സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത്‌ അധ്യക്ഷനായി. കെ സജേഷ് സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സി വി ശരത് അധ്യക്ഷനായി. എം വി സുജിത് സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു. 
കോട്ടിക്കുളത്ത്‌ ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബി വൈശാഖ് അധ്യക്ഷനായി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കാസർകോട്‌ സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ ഉദ്ഘാടനം ചെയ്തു. സുനിൽ കടപ്പുറം അധ്യക്ഷനായി. സുഭാഷ് പാടി സ്വാഗതം പറഞ്ഞു. 
കുമ്പളയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി നവീൻ ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ് അധ്യക്ഷനായി. സച്ചിതാറായ് സംസാരിച്ചു. നാസറുദ്ദീൻ മലങ്കര സ്വാഗതം പറഞ്ഞു. ഉപ്പളയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സാദിഖ് ചെറുഗോളി ഉദ്ഘാടനം ചെയ്തു. വിനയ്കുമാർ ബായാർ അധ്യക്ഷനായി. ഹാരിസ് പൈവളികെ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top