29 March Friday
ജില്ലാ ബാങ്കിങ്‌ അവലോകനം

356 കോടി വായ്‌പ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കാസർകോട് കലക്ടറേറ്റ്‌ മിനി കോൺഫറൻസ് ഹാളിൽ നടന്ന ബാങ്കിങ്‌ അവലോകന സമിതി യോഗം

 കാസർകോട് 

വായ്പ നിക്ഷേപാനുപാതത്തിൽ 81.35 ശതമാനം നേട്ടമുണ്ടാക്കിയതായി ജില്ലാതല ബാങ്കിങ്‌ അവലോകന യോഗം. പ്രാഥമിക മേഖലയിൽ 94 ശതമാനം ലക്ഷ്യം നേടി. ആകെ 378,63,00000 രൂപയിൽ 356,04,04,400 രൂപയുടെ ലക്ഷ്യം കൈവരിച്ചു. 
കാർഷിക വായ്‌പയാണ്‌ കൂടുതൽ. ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ 73 ശതമാനമാണ്‌. 103,73,50,000 രൂപ ലക്ഷ്യമിട്ടതിൽ 75,69,56,700 രൂപ നേടി. വിദ്യാഭ്യാസ, ഭവന വായ്‌പ മേഖലയിൽ 22 ശതമാനം ലക്ഷ്യം നേടി. 111,65,00000 രൂപ ലക്ഷ്യമിട്ടതിൽ 24,53,32,300 രൂപയുടെ പുരോഗതി കൈവരിച്ചു. 
മുൻഗണനാ വിഭാഗത്തിൽ 77 ശതമാനവും മുൻഗണനേതര വിഭാഗത്തിൽ 67 ശതമാനവുമാണ് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദവാർഷികത്തിൽ പുരോഗതി. ആകെ 74 ശതമാനം ലക്ഷ്യം നേടി. 
കലക്ടർ സ്വാഗത് ആ ഭണ്ഡാരി അധ്യക്ഷയായി. നിരവധി സാധാരണ കുടുംബങ്ങൾ റവന്യു റിക്കവറി നടപടി നേരിടേണ്ടി വരുന്നതിനാൽ സാമ്പത്തിക സാക്ഷരത നൽകണമെന്ന്‌   കലക്ടർ പറഞ്ഞു. സാമ്പത്തിക സുരക്ഷയ്ക്കായി സർക്കാർ നടത്തുന്ന പദ്ധതികളിൽ ബോധവൽക്കരണം നടത്തണം. ലീഡ് ബാങ്ക് ജില്ലാ മാനേജർ എൻ വി ബിമൽ റിപ്പോർട്ട് അവതരിപ്പിച്ചു. 
കാനറ ബാങ്ക് അസി. ജനറൽ മാനേജർ ശശിധർ ആചാര്യ മുഖ്യപ്രഭാഷണം നടത്തി. റിസർവ് ബാങ്ക് അസി. ജനറൽ മാനേജർ പ്രദീപ് മാധവ് അവലോകനം ചെയ്തു. ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ, നബാർഡ് ഡെപ്യൂട്ടി ഡിവിഷണൽ മാനേജർ കെ ബി ദിവ്യ സംസാരിച്ചു. 
ലീഡ് ബാങ്ക് സീനിയർ മാനേജർ സി പ്രഭാകരൻ നന്ദി പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top