25 April Thursday

തയ്യൽ തൊഴിലാളികൾ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഓൾ കേരളാ ടൈലേഴ്‌സ്‌ അസോസിയേഷൻ ആഭിമുഖ്യത്തിൽ തയ്യൽ തൊഴിലാളികൾ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാസെക്രട്ടറി കെ വി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആൾ കേരളാ ടൈലേഴ്‌സ്‌ അസോസിയേഷൻ ആഭിമുഖ്യത്തിൽ തയ്യൽ തൊഴിലാളികൾ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി
തയ്യൽ തൊഴിലാളി ക്ഷേമനിധി ബില്ലിന്റെ നിയമസഭാ ചർച്ചയിൽ എംഎൽഎമാർ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം ലഭ്യമാക്കണമെന്ന്‌ സമരക്കാർ ആവശ്യപ്പെട്ടു. സെക്രട്ടറിയറ്റിന്‌ മുന്നിലടക്കം നടത്തിയ സമരത്തിന്റെ അടുത്ത ഘട്ടമായാണ്‌ എല്ലാ ജില്ലയിലും കലക്ടറേറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌.  
ജില്ലാസെക്രട്ടറി കെ വി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ കെ കുഞ്ഞമ്പു അധ്യക്ഷനായി. കെ ലത, റജികുമാർ, ഗീത, കെ വി കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top