24 April Wednesday

വീണ്ടും അഭിമാന നിറവിൽ ടീം ബേഡകം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

തൃശൂർ സമത കളക്ടീവ് ഫോർ ജൻഡർ ജസ്റ്റിസിന്റെ സംസ്ഥാന തല പുരസ്‌കാരം ലഭിച്ച ടീം ബേഡകം പ്രവർത്തകർ 
വട്ടംതട്ട ആനന്ദമഠത്തെ സ്വന്തം ഭൂമിയിൽ (ഫയൽ ചിത്രം)

ബേഡകം
നൊബേൽ സമ്മാന ജേതാവ് വംഗാരി മാതായിയുടെ ഓർമയ്ക്കായി തൃശൂർ സമത ഏർപ്പെടുത്തിയ ജൈവസമൃദ്ധി പുരസ്‌കാരം  ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്സ്‌ പ്രൊഡ്യൂസർ കമ്പനിക്ക്‌.  വനിതകൾ മാത്രം അംഗങ്ങളായ കമ്പനിയുടെ തുടക്കത്തിൽ തന്നെ ഇത്തരം സംസ്ഥാന തല പുരസ്‌കാരം ലഭിച്ചത്‌ ബേഡകത്തിനും ഏറെ അഭിമാനമായി. സമത കളക്ടീവ് ഫോർ ജൻഡർ ജസ്റ്റിസിന്റെ സംസ്ഥാന തല പുരസ്‌കാരമാണിത്‌. 
കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ബേഡഡുക്ക സിഡിഎസിന്റെ കീഴിലുള്ള ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ഇപ്പോൾ വൈവിധ്യങ്ങളുടെ വഴിയിലാണ്‌. ബെറ്റ് (ബേഡകം എംപവേർഡ് ടീം) എന്ന ബ്രാൻഡിൽ വിവിധ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള പരിശ്രമവും സജീവമായി.
പഞ്ചായത്തിലെ 350 അയൽക്കൂട്ടങ്ങളിലെ അംഗങ്ങളാണ്‌ ഓഹരി ഉടമകൾ. 1000 രൂപയാണ് ഓഹരി. കാർഷിക മേഖലയിലെ നാനാ സാധ്യതകൾ മുൻനിർത്തി ഉൽപാദനത്തിലും വിപണനത്തിലും പുതിയ സംരംഭങ്ങൾ പരീക്ഷിക്കുകയാണ് കമ്പനി.  ജൈവ കാർഷിക വിഭവങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കും. 
സംസ്ഥാന സർക്കാരിന്റെയും ബേഡഡുക്ക പഞ്ചായത്തിന്റെയും കുടുംബംശ്രീ സിഡിഎസിന്റെയും വാർത്തകൾ നവമാധ്യമങ്ങളിലൂടെ ബേഡകം റേഡിയോ പ്രചരിപ്പിക്കുന്നു. മാതൃകാ കൃഷി ഗ്രാമത്തിനായി വട്ടംതട്ടയിൽ 28 ഏക്കർ ഭൂമിയും കമ്പനി സ്വന്തമാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top