24 April Wednesday

മാലിങ്കൻ മണിയാണിയുടെ വീട്‌ കല്ലച്ചിൽ വിരിഞ്ഞ വിപ്ലവം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
മടിക്കൈ
മടിക്കൈയിൽ അച്ചടി മേഖലയുമായി ബന്ധമുള്ള ആദ്യത്തെയാളാണ് മാലിങ്കൻ മണിയാണി. ആദ്യമായി ദേശാഭിമാനി വാരിക എത്തിയിരുന്ന വീട് ബങ്കളത്തെ മാലിങ്കൻ മണിയാണിയുടേതായിരുന്നു. അക്കാലത്ത് ആഴ്ചയിലൊരിക്കൽ മാത്രം പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി തപാലിലൂടെയാണ് എത്തിയത്. 
1948-ലെ മുനയൻകുന്ന് സമര കാലത്ത് അദ്ദേഹത്തിന്റെ വീട്ടിലെ ചായ്പിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ കല്ലച്ച് പ്രസ് സ്ഥാപിച്ചിരുന്നു.  പാർടിയെ നിരോധിച്ചപ്പോൾ  രേഖകൾ ഒളിവിൽ കഴിയുന്ന നേതാക്കൾക്ക് എത്തിക്കേണ്ടിയിരുന്നു. വസ്ത്രമലക്കാൻ പുഴയിലെത്തുന്ന വണ്ണാത്തി സ്ത്രീകളുടെ കൈവശമാണ് ഈ രേഖകൾ കൊടുത്തയക്കാറ്. കല്ലച്ചിൽ രേഖകൾ അടിക്കുമ്പോൾ ശബ്ദം പുറത്ത് കേൾക്കുന്നുണ്ടോ എന്ന് അറിയാൻ മാലിങ്കൻ മണിയാണിയുടെ മകൾ നാരായണിയെ പുറത്ത് നിറുത്തും. 
 കെ മാധവൻ, ടി എസ് തിരുമുമ്പ്, കേരളീയൻ, കെ പി ആർ, മംഗലാപുരം ഹൊള്ള തുടങ്ങിയ നേതാക്കളും ചായ്‌പിൽ ഒളിവിൽ താമസിക്കാറുണ്ടായിരുന്നു. ടി എസ് തിരുമുമ്പിനെ പൊലീസ്‌ പിടിച്ചതോടെ മാലിങ്കൻ മണിയാണിയുടെ അച്ചുകൂടത്തെ കുറിച്ച്‌ അെധികൃതർക്ക്‌ വിവരം ലഭിച്ചു.  ഗോപാലൻ എന്ന എസ്ഐ മാലിങ്കൻ മണിയാണിയുടെ വീട്ടിലെ രഹസ്യമുറിയിലെത്തി അച്ചുകൂടം കണ്ടുകെട്ടി. മാലിങ്കൻ മണിയാണിയെ ക്രൂരമായി മർദ്ദിച്ചു.  മണിയാണിക്ക്‌  അഞ്ച്‌ ഭാഷകൾ അറിയാമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top