20 April Saturday

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം അനിശ്ചിതകാല സത്യഗ്രഹം 25 ദിവസം പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021
കാസർകോട്‌
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സംഘടന സമിതി  നേതൃത്വത്തിൽ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമരച്ചോട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 25 ദിവസം പിന്നിട്ടു. ശനിയാഴ്‌ച തൃക്കരിപ്പൂർ എരിയയിൽ നിന്നുള്ള പ്രവർത്തകരാണ്‌ പങ്കെടുത്തത്‌. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം വി കോമൻ നമ്പ്യാർ ഉദ്‌ഘാടനം ചെയ്‌തു. എം ഭാസ്‌കരൻ അധ്യക്ഷനായി. ബങ്കളം കുഞ്ഞികൃഷ്‌ണൻ സംസാരിച്ചു. ടി വി കുഞ്ഞികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. ബജറ്റിൽ കർഷകർക്ക്‌ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‌ സമര സഖാക്കൾ അഭിവാദ്യം അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top