ചീമേനി
സംസ്ഥാനത്തിനെതിരായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഐ എം തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ചീമേനിയിൽ ജനകീയ ധർണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. മുൻ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, ജില്ലാ കമ്മിറ്റിയംഗം സി ജെ സജിത്ത്, ടി വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സാബു എബ്രഹാം സ്വാഗതം പറഞ്ഞു.
ബദിയഡുക്കയിൽ ധർണ ഇന്ന്
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഐ എം കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ധർണ ശനിയാഴ്‌ച നടക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.
ഉദുമ മണ്ഡല ധർണ 18ന് ബോവിക്കാനത്ത് സംസ്ഥാനകമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രനും മഞ്ചേശ്വരം മണ്ഡലം ധർണ 25ന് കട്ടത്തടുക്കയിൽ കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..