18 December Thursday

നീലേശ്വരം റെയിൽവേ സ്റ്റേഷൻ
രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023
നീലേശ്വരം
നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കുമെന്ന് പാലക്കാട്‌ റെയിൽവേ ഡിവിഷൻ അഡിഷണൽ ഡിവിഷണൽ മാനേജർ സി ടി സക്കീർ ഹുസൈൻ അറിയിച്ചു.  നിലവിലെ പ്ലാറ്റ്ഫോമിന്റെ തെക്കേഭാഗത്താണ് 55മീറ്റർ നീളം കൂട്ടുന്നത്. പ്ലാറ്റ്ഫോമിന്റെ നീളക്കുറവ് കാരണം, ജനറൽ കമ്പാർട്ട്മെന്റിൽ കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.  ഈ ആവശ്യമുന്നയിച്ച്‌ വിവിധ സംഘടനകൾ റെയിൽവേക്ക്‌ നിവേദനം നൽകിയിരുന്നു. 
വെള്ളിയാഴ്‌ച സി ടി സക്കീർ ഹുസൈൻ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. എഫ്സിഐ ഗോഡൗണിനോട്‌ ചേർന്ന സ്ഥലം കോൺക്രീറ്റ് ചെയ്ത്  കിഴക്കുഭാഗത്തുകൂടി സ്റ്റേഷനിലേക്ക് പ്രവേശനകവാടം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. 7.65 ലക്ഷം രൂപ ചെലവിൽ നടപ്പാലങ്ങൾക്ക് സമീപം രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പുതുതായി ഇന്റർസിറ്റി എക്സ്പ്രസ്സിന് സ്റ്റോപ്പ്‌ അനുവദിച്ച പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ ക്രമീകരണം നടത്താനും ഡിവിഷൻ മാനേജർ നിർദ്ദേശം നൽകി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top