24 April Wednesday

തപാൽ ഡിപ്പോകൾ പൂട്ടരുത്‌; എൻഎഫ്‌പിഇ പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 കാസർകോട്‌  

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോസ്റ്റൽ സ്റ്റോറുകളും കൊച്ചി സ്റ്റാമ്പ്‌ ഡിപ്പോയും ലയിപ്പിച്ച്‌ ഏക ഡിപ്പോയാക്കി മാറ്റാനുള്ള കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎഫ്‌പിഇ നേതൃത്വത്തിൽ  പ്രതിഷേധപ്രകടനം നടത്തി. കാസർകോട്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ അഖിലേന്ത്യാ പ്രസിഡന്റ് പി വി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എം  കുമാരൻ നമ്പ്യാർ, കെ  വി. വിൻസെന്റ്, എ കൃഷ്ണൻ, ആർ ഹരി എന്നിവർ സംസാരിച്ചു. 
എസ് സുനിൽ ലാൽ സ്വാഗതവും സി രാജേഷ് നന്ദിയും പറഞ്ഞു. ജീവനക്കാർ പ്രതിഷേധ സൂചകമായി ബാഡ്ജ് ധരിച്ചാണ്  ജോലിക്ക് ഹാജരായത്.  ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഡിവിഷണൽ യൂണിയനുകൾ ചീഫ് പോസ്റ്റ്‌ മാസ്റ്റർ ജനറലിന്‌ ഇ–-മെയിൽ സന്ദേശങ്ങളും അയച്ചു.  22നു ഡിവിഷണൽ –-സർക്കിൾ ഓഫീസുകൾക്ക് മുൻപിൽ ഭാരവാഹികളുടെ  ഉപവാസവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top