25 April Thursday
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്-

എംഎൽഎയുടെ രാജിക്കായി ഇന്ന്‌ ജനകീയ വിചാരണ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
കാസർകോട്‌
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്- നടത്തിയ എം സി ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവയ്്‌ക്കണമെന്നാവശ്യപ്പെട്ട്‌- എൽഡിഎഫ്- നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ ജില്ലയിലെ 20- കേന്ദ്രങ്ങളിൽ ജനകീയ വിചാരണ ധർണ സംഘടിപ്പിക്കും.  
മുസ്ലിം ലീഗിന്റെ ഉന്നത നേതാവെന്ന സ്വാധീനവും എംഎൽഎ പദവിയും ദുരുപയോഗപ്പെടുത്തി തട്ടിപ്പുനടത്തിയ ഖമറുദീൻ എംഎൽഎ പദവിയിൽ തുടരുന്നത്- രാഷ്ടീയ ധാർമികത-ക്കോ സാമാന്യനീതിക്കോ നിരക്കുന്നതല്ല. വഖഫ്- ഭൂമി  നിയമ വിരുദ്ധമായി കച്ചവടം നടത്തിയതിലും എംഎൽഎ പ്രതിസ്ഥാനത്താണ്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ  എല്ലാ പഞ്ചായത്ത്- കേന്ദ്രങ്ങളിലും കാസർകോട്‌- മണ്ഡ-ല-ത്തിൽ കാസർകോട്‌- ടൗൺ, ബദി-യ-ടു-ക്ക, ഉദു-മ-യിൽ ചട്ട-ഞ്ചാൽ, ബോവി-ക്കാ-നം, കുണ്ടം-കുഴി,  കാഞ്ഞ-ങ്ങാട് കള്ളാർ, പ-ര-പ്പ, -കാ-ഞ്ഞ-ങ്ങാട്-, തൃക്ക-രി-പ്പൂരിൽ നീലേ-ശ്വരം, ചെറു-വ-ത്തൂർ, തൃക്ക-രി-പ്പൂർ, ഭീമ-നടി എന്നി-വി-ട-ങ്ങ-ളിലും കോവിഡ്- പ്രൊട്ടോ-ക്കോൾ പാലിച്ച്‌ - ജന-കീയ വിചാ-രണ ധർണ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top