കാസർകോട്
ബാലസംഘം കാസർകോട് ഏരിയാ വേനൽതുമ്പി കലാജാഥ പര്യടനം തുടങ്ങി. ചെന്നിക്കരയിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ബി ദീക്ഷിത അധ്യക്ഷയായി. ജില്ലാസെക്രട്ടറി ഋഷിത സി പവിത്രൻ, ടി ബാലകൃഷ്‌ണൻ, പ്രവീൺ പാടി, എം സുമതി എന്നിവർ സംസാരിച്ചു. അനിൽ ചെന്നിക്കര സ്വാഗതം പറഞ്ഞു. 20ന് പാടി കൂട്ടാലക്കാലിൽ സമാപിക്കും.
ബാലസംഘം കാറഡുക്ക ഏരിയാ കമ്മിറ്റിയുടെ കലാജാഥ വേനൽത്തുമ്പികൾ ബെള്ളൂരിൽ പര്യടനം തുടങ്ങി. ശിങ്കാരിമേളത്തോടെ കുട്ടികളും മുതിരുന്നവരും ചേർന്ന് കലാകാരന്മാരെ സ്വീകരിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി ഋഷിത സി പവിത്രൻ ഉദ്ഘാടനം ചെയ്തു.
രാഹുൽ അധ്യക്ഷനായി. ബാലസംഘം കാറഡുക്ക ഏരിയാ സെക്രട്ടറി സി എച്ച് ശ്രീനിധി, പ്രസിഡന്റ് സ്നേഹ ഇരിയണ്ണി, ഏരിയാ കൺവീനർ രജിത്ത് കാടകം, വേനൽത്തുമ്പി സംസ്ഥാന പരിശീലകൻ പ്രവീൺ കാടകം, കോഡിനേറ്റർ വേണു പാണൂർ, ശൈലജ എന്നിവർ സംസാരിച്ചു. കെ അഹല്യ സ്വാഗതം പറഞ്ഞു. മർപ്പനടുക്ക, മൂടാങ്കുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..