29 March Friday
പി ഗംഗാധരൻ നായരെ മറന്നെന്ന്‌

അനുസ്‌മരണത്തിലും ഗ്രൂപ്പുകളി: 
കോൺഗ്രസിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

 

കാസർകോട്‌
മുൻ ഡിസിസി പ്രസിഡന്റ്‌ പ്രസിഡന്റ്‌ പി ഗംഗാധരൻ നായരുടെ ചരമവാർഷികം ജില്ലയിൽ അർഹമായ നിലയിൽ നടത്താത്തതിൽ കോൺഗ്രസിൽ പ്രതിഷേധം. ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ എം രാമറൈ, കെ വെളുത്തമ്പു എന്നിവർക്കൊപ്പം പ്രവർത്തിച്ച പി ഗംഗാധരൻ നായർ യുഡിഎഫ്‌ കൺവീനർ, കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷികമായിരുന്നു ഞായറാഴ്‌ച. 
ഡിസിസി  ഓഫീസിൽ ഛായാചിത്രത്തിന്‌ മുന്നിൽ പുഷ്‌പാർചനയും അനുസ്‌മരണ യോഗവും നടന്നുവെങ്കിലും മതിയായ ആദരവ്‌ ലഭിച്ചില്ലെന്ന്‌ അദ്ദേഹത്തോട്‌ അടുത്ത്‌ പ്രവർത്തിച്ച നേതാക്കൾ പരാതിപ്പെടുന്നു. ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ ഉദ്‌ഘാടനം ചെയ്‌ത പരിപാടിയിൽ മുൻ ഡിസിസി പ്രസിഡന്റ്മാരായ കെ പി കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ  എ ഗോവിന്ദൻനായർ, കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ എന്നിവരാണ്‌ പങ്കെടുത്ത പ്രമുഖ നേതാക്കൾ.  ആകെ 43 പേരാണ്‌ പങ്കെടുത്തത്‌. സംസ്ഥാന നേതാക്കൾ ആരും വന്നില്ല. 
 ജില്ലയിൽ വിപുലമായ പരിപാടി നടത്താത്തതിൽ ഡിസിസി ഓഫീസിലെത്തിയവർ പൊട്ടിത്തെറിച്ചു. പ്രദേശിക തലത്തിൽ അനുസ്‌മരണം നടന്നില്ല. അദ്ദേഹത്തിന്റെ ജന്മനാടായ പുല്ലൂർ പെരിയ മണ്ഡലത്തിലും അനുസ്‌മരണം നടന്നില്ല. ഡിസിസി പ്രസിഡന്റിനെതിരെയാണ്‌ പ്രതിഷേധം.  
ഉദുമ ബ്ലോക്കിൽ അനുസ്‌മരണം നടത്താൻ തീരുമാനിച്ചപ്പോൾ  തങ്ങൾ വിപുലമായി നടത്തുന്നുണ്ടെന്ന്‌ പറഞ്ഞ്‌ ഡിസിസി പ്രസിഡന്റ്‌ തടഞ്ഞു. എ, ഐ ഗ്രൂപ്പുകളെ ഒതുക്കി കെ സി വേണുഗാേപാൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ പാർടിയെ കൈപിടിയിലാക്കിയതിന്റെ ദുരന്തമാണ്‌ പാർടിയെ വളർത്തിയ നേതാക്കളെ അവഗണിക്കുന്നതിൽ എത്തിച്ചതെന്ന്‌ ഒരു വിഭാഗം പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top