20 April Saturday

കുറ്റിക്കോലിൽ വയനാട്ടുകുലവൻ ഉത്സവത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കുറ്റിക്കോൽ
കുറ്റിക്കോൽ ചേലിറ്റുകാരൻ തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവം വ്യാഴം മുതൽ ഞായർ വരെ നടക്കും. വ്യാഴം കലവറ നിറയ്ക്കൽ ഘോഷയാത്ര രാവിലെ 9.30ന് കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 
രാത്രി എട്ടുമുതൽ 12 വരെ കളരിയിൽ ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, കുറത്തിയമ്മ തെയ്യങ്ങളുടെ തുടങ്ങൽ, പുതിയ ഭഗവതിയുടെ തോറ്റം, കളരിയിൽ ഭഗവതിയുടെ തോറ്റം.
വെള്ളി പുലർച്ചെ നാലിന്‌ പുതിയ ഭഗവതി, ആറിന് കുറത്തിയമ്മ, പത്തിന്‌ രക്തചാമുണ്ഡി, പകൽ 12ന്‌ വിഷ്‌ണുമൂർത്തി, രണ്ടിന്‌ കളരിയിൽ ഭഗവതി, മൂന്നിന്‌ ഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തും. രാത്രി എട്ടിന്‌ വയനാട്ടുകുലവൻ തെയ്യം കൂടൽ.
ശനി വൈകിട്ട്‌ നാലു മുതൽ കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തി തുടങ്ങൽ, വയനാട്ടുകുലവൻ വെള്ളാട്ടം. ഞായർ രാവിലെ ആറുമുതൽ കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ തെയ്യങ്ങളും  വയനാട്ടുകുലവൻ തെയ്യത്തിന്റെ ചൂട്ടൊപ്പിക്കലും. നാലിന് വിഷ്ണുമൂർത്തിതെയ്യവും സമാപനവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top