24 April Wednesday

സബാഷ്, അജാനൂര്‍; 
ക്ഷേമത്തിലൂന്നി ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
അജാനൂർ
സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങിയ സമൂഹത്തിലെ ദുർബല വിഭാ​ഗങ്ങളെ കൈപിടിച്ച് ഉയർത്തി അജാനൂർ പഞ്ചായത്തിന്റെ വാർഷിക ബജറ്റ്. വൈസ് പ്രസിഡന്റ് കെ സബീഷ് അവതരിപ്പിച്ച ബജറ്റിൽ പട്ടിക ജാതി, വർ​ഗങ്ങൾക്കും കരുതലുണ്ട്. എസ്‍സിക്ക് 24.25 ലക്ഷവും എസ്ടിക്ക് 8.36 ലക്ഷവും വകയിരുത്തി. റോഡ് നവീകരണത്തിന് 3.69 കോടിയാണ്.
പഞ്ചായത്ത്  സ്ഥാപനങ്ങളുടെ നവീകരണത്തിനും മരുന്ന് വാങ്ങാനുമായി 1.36 കോടിയുണ്ട്. ഉൽപാദന മേഖല 1.09 കോടി, പാർപ്പിടം 97.81 ലക്ഷം, വനിത 39.77 
 ലക്ഷം, ഭിന്നശേഷി കുട്ടികൾക്ക് 19.88 ലക്ഷം, വൃദ്ധർക്ക് 19.88 ലക്ഷം, ശുചിത്വം 65 ലക്ഷം, കുടിവെള്ളം 55 ലക്ഷം, സ്കൂൾ ഒരുകോടി എന്നിങ്ങനെയാണ് വകയിരുത്തിയത്. 
 നാല്‌ യുപി സ്‌കൂളിലും നാല്‌ എൽപിയിലുമായി 25 ക്ലാസ് മുറി സ്മാർട്ടാക്കും. കുട്ടികൾക്കുള്ള ഫർണിച്ചറുകളും നൽകും. സ്പോർട്സ് കിറ്റും നൽകും. യുവാക്കൾക്ക് കായിക പരിശീലനം നൽകും. കുറ്റിക്കുരുമുളക് തൈകളും വിവിധ പച്ചക്കറി തൈകളും നൽകും. 
40 കുടുംബങ്ങൾക്ക് അഞ്ച് പെണ്ണാടുകളെയും നൽകും. 500 വീടുകളിലേക്ക് മുട്ടക്കോഴിയെത്തും. ആയിരം പേർക്ക് ഷീ കപ്പും നൽകും. 
സാന്ത്വന പരിചരണത്തിന് 20 ലക്ഷം നൽകുന്നതോടെ പാലിയേറ്റീവ് യൂണിറ്റ് രണ്ടാകും. സ്ത്രീ സംരംഭകർക്ക് സബ്സിഡി നൽകും. 
മാവുങ്കാൽ ബസ് ബേ 2025ൽ യാഥാർഥ്യമാകും. ആധുനിക ശ്‌മശാനവും പണിയും. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ അഭ്യാസ മുറ പഠിപ്പിക്കുകയും സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ നൽകുകയും ചെയ്യും. 
പ്രസിഡന്റ് ടി ശോഭ അധ്യക്ഷയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top