26 April Friday

വലിയപറമ്പിന്‌ കവചം വേണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

 തൃക്കരിപ്പൂർ

 വലിയപറമ്പ് പഞ്ചായത്തിന്‌ 19.50 കിലോമീറ്റർ നീളത്തിൽ തീര സംരക്ഷണം ഒരുക്കണമെന്ന് എം രാജഗോപാലൻ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു.
ഏഴിമല നേവൽ അക്കാദമിയുടെ അതിർത്തിയിൽ നിന്നും വടക്ക് മടക്കര അഴിവരെയാണ്‌ സംരക്ഷണം ഒരുക്കേണ്ടതതെന്ന്‌ സബ്മിഷനിൽ ഉന്നയിച്ചു.
സ്ഥിരമായി കടലാക്രമണം നേരിടുന്ന ഇവിടെ  തീരസംരക്ഷണ പ്രവർത്തനം   നടത്തിയിട്ടില്ല. ചെറിയൊരു ഭാഗത്ത് മാത്രം സംരക്ഷണം നടപ്പിലാക്കിയാൽ പ്രയോജനം ലഭിക്കില്ല.  ജിയോ ടെക്സ്റ്റയിൽ ട്യൂബ് ഉപയോഗിച്ച് കടൽഭിത്തി കെട്ടാൻ 167.70 കോടിയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.  ബയോ ഷീൽഡ്  നിർമിക്കുന്നതിനും പദ്ധതിയുണ്ട്.  
 കേന്ദ്ര ജലകമ്മീഷൻ, ഐഐടി ചെന്നൈ, ജലസേചന വകുപ്പ് എന്നിവ വിവരശേഖരണം നടത്തി. തീരസംരക്ഷണം അത്യാവശ്യമായ 10 ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ഒന്നാണ്  വലിയപറമ്പെന്നും എംഎൽഎ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top