20 April Saturday

കാസർകോട്‌ 
റെയിൽവേ സ്‌റ്റേഷൻ 
അമൃത് പദ്ധതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

കാസർകോട്‌ റെയിൽവേ സ്‌റ്റേഷനിൽ ഡിവിഷണൽ മാനേജർ യശ്പാൽ 
സിങ്ങും സംഘവും സന്ദർശിക്കുന്നു

 കാസർകോട്

അടിസ്ഥാന സൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന കാസർകോട്‌ റെയിൽവേ സ്‌റ്റേഷനിൽ ഡിവിഷണൽ മാനേജർ യശ്പാൽ സിങ്ങും സംഘവും സന്ദർശിച്ചു. അമൃത് ഭാരത് പദ്ധതിയിൽ കാസർകോട് റെയിൽവേ സ്‌റ്റേഷനും ഉൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
പ്ലാറ്റ്‌ഫോമുകളിലേക്ക് കടന്നു പോകുന്നതിന് യന്ത്രപ്പടി, മതിയായ വെളിച്ചം,  മറ്റു അവശ്യസേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതാണ് അമൃത് ഭാരത് പദ്ധതി. പാലക്കാട് ഡിവിഷനിൽ 15 റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ കാസർകോട് സ്‌റ്റേഷൻ മാത്രമാണ് പദ്ധതിയിലുൾപ്പെട്ടത്. 
നിലവിലെ സൗകര്യങ്ങൾ വിലയിരുത്തന്നതിന്റെ ഭാഗമായാണ്‌ ഡിവിഷണൽ മാനേജറും സംഘവും സ്ഥലത്തെത്തിയത്‌. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ് ജയകൃഷ്ണൻ, വിവിധ വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരായ പെരുമാൾ നന്ദലാൽ, എം വാസുദേവൻ, കെ അരുൺകുമാർ, പി ജി മാധവൻകുട്ടി, വി അനൂപ്, എൽദോ സി തോമസ്, ബി ദേവ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top