27 April Saturday

ലളിതം മനോഹരം 
ഈ സഞ്ചാരിയുടെ 
യാത്രകൾ

പി കെ രമേശൻUpdated: Thursday Mar 16, 2023

തായ്‌ലന്റുകാരനായ ബുദ്ധസന്യാസി നൊപ്പ്ഫാസിറ്റ് സിൻതു പാത്തിക്കരയിലെ നൃത്താധ്യാപകൻ സന്തോഷ് നാട്യാഞ്ജലിയോടൊപ്പം

വെള്ളരിക്കുണ്ട്  
മലയോരത്തെ നൃത്താധ്യാപകൻ സന്തോഷ് നാട്യാഞ്ജലിയെ തേടി കഴിഞ്ഞ ദിവസം തായ്‌ലൻഡിൽനിന്നും ഒരതിഥിയെത്തി. ലോകസഞ്ചാരിയും തായ്‌ലന്റ്‌ കൊൻകേൻ പ്രവിശ്യയിലെ ബുദ്ധ സന്യാസിയുമായ നൊപ്പ്ഫാസിറ്റ് സിൻതുവാണ്‌ വെള്ളരിക്കുണ്ട് പാത്തിക്കരയിലെ സന്തോഷിന്റെ വീട്ടിൽ എത്തിയത്‌.
യാത്രയ്ക്കിടയിൽ മലയോരത്തിന്റെ ഭംഗി തേടിയാണ്‌ അദ്ദേഹം വന്നത്‌. നർക്കിലക്കാട് വിഷ്ണുമൂർത്തി ക്ഷേത്രം, കൂവപ്പാറ, ബാനം ഗുഹകൾ, കായിലംകോട്ടെ മുനിയറ എന്നിവ സന്ദർശിച്ച്‌ അദ്ദേഹം വെള്ളിയാഴ്ച മടങ്ങും. 
തെക്കുകിഴക്കൻ രാജ്യങ്ങളിലെ നാട്യകലാ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനിടയിലാണ്‌ സന്തോഷ് ഇദ്ദേഹത്തെ ഓൺലൈനിൽ പരിചയപ്പെട്ടത്. 
പിന്നീട് അജന്ത, എല്ലോറ ഗുഹാസന്ദർശന സമയത്ത്‌ നേരിട്ട്‌ കണ്ട്‌ സൗഹൃദം ഊട്ടിയുറപ്പിച്ചു. മിക്ക രാജ്യങ്ങളിലും സമാധാന സന്ദേശവാഹകനായി യാത്ര ചെയ്യാറുള്ള നൊപ്പ്ഫാസിറ്റ് സിൻതു അതത്‌ നാട്ടിലെ ചരിത്രവും സംസ്‌കാരവും പഠിക്കാറുണ്ട്‌. അതി ലളിതമാണ്‌ അദ്ദേഹത്തിന്റെ ചിട്ടകൾ. 
ദിവസത്തിൽ ഒരു നേരം മാത്രമാണ്‌ ഭക്ഷണം. ഇന്ത്യ മുഴുവൻ കറങ്ങിയെങ്കിലും കേരളത്തിൽ ഇതാദ്യമായാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top