20 April Saturday

മയക്കുമരുന്നും തോക്കുമായി 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

കാഞ്ഞങ്ങാട് 

ഹൊസ്ദുർഗ് പൊലീസ് രണ്ടിടങ്ങളിൽ നിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്ന്‌ പിടിച്ചു. എയർപിസ്റ്റളുമായി നാലുപേരെയും അറസ്റ്റുചെയ്തു.
 ആറങ്ങാടിയിലെ എൻ എ ഷാഫിയുടെ(35) വീട്ടിൽ നിന്നും മയക്കുമരുന്ന് വിൽക്കുമ്പോഴാണ്‌  ഷാഫിയും സംഘവും അറസ്റ്റിലായത്. ഇവരിൽ നിന്നും 22.48 ഗ്രാം എംഡിഎമ്മും  എയർപിസ്റ്റളും 45000 രൂപയും മയക്കുമരുന്ന് അളക്കാനുള്ള മിഷീനും പിടിച്ചെടുത്തു. മീനാപ്പീസിലെ മുഹമ്മദ് ആദിൽ(26), വടകരമുക്കിലെ അർഫാന ക്വാർട്ടേഴ്‌സിൽ കെആഷിക്ക്(28) എന്നിവരെയും  ഇൻസ്‌പെക്ടർ കെ പി ഷൈനും സംഘവും അറസ്റ്റുചെയ്തു. 
മറ്റൊരുസംഭവത്തിൽ ആവിക്കരയിലെ കെഎംകെ ക്വാർട്ടേഴ്‌സിലെ കെആഷിഖ് മുഹമ്മദിനെ(24) 1.450 ഗ്രാം എംഡിഎംഎയുമായി എസ് ഐ കെ ശ്രീജേഷും സംഘവും അറസ്റ്റുചെയ്തു. ഇയാൾ ക്വാർട്ടേഴ്‌സിൽ യക്കുമരുന്ന് വിൽക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top