24 April Wednesday
56 പേർക്കുകൂടി കോവിഡ്‌ ആശ്വാസം;

135 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
കാസർകോട്‌
ജില്ലയിൽ 56 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 52 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 135 പേർക്ക് കോവിഡ് നെഗറ്റീവായി. നിരീക്ഷണത്തിലുള്ളത് 5288 പേരാണ്‌. വീടുകളിൽ 4052 പേരും സ്ഥാപനങ്ങളിൽ 1236 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 5288  പേരാണ്. പുതിയതായി 557 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ ഉൾപ്പെടെ  പുതുതായി 243 സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 47  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 512 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 131 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 195  പേരെ വിട്ടയച്ചു.
7250 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 621  പേർ വിദേശത്ത് നിന്നെത്തിയവരും 461  പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6168 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5322  പേർക്ക് ഇതുവരെ  നെഗറ്റീവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. നിലവിൽ 1872 പേരാണ് ചികിത്സയിൽ.
ജില്ലാ ആശുപത്രി  കോവിഡ് ആശുപത്രിയാക്കാന്‍ നിർദേശം
കാഞ്ഞങ്ങാട് 
ജില്ലാ  ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുതിനുള്ള നിർദേശം ജില്ലാ മെഡിക്കൽ ഓഫീസർ  എ വി രാംദാസ്   കോറോണ കോർകമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു. ഇതിനായി ജില്ലാ ആശുപത്രിയിലെ കേസുകൾ നീലേശ്വരം,പെരിയ എിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റാവുതാണെ് ഡി എം ഒ അറിയിച്ചു. എന്നാൽ, പ്രസവ ചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനത്തിന് ഓപ്പറേഷൻ തിയേറ്ററോടു കൂടിയ ഒരു ആശുപത്രി കണ്ടെത്തണം. ഇതിനായി സഞ്ജീവനി ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ അടക്കം ഒരു ഭാഗം  ലഭ്യമാവുമോയെന്ന്‌ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഡോ. ഡി സജിത് ബാബു ഡി എം ഒ ചുമതലപ്പെടുത്തി.
കണ്ടെയ്ൻമെന്റ് സോണല്ലാത്ത എല്ലാ സ്ഥലങ്ങളിലും ഓട്ടോ–- -ടാക്‌സി സ്റ്റാൻഡുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയതായി വീഡിയോ കോൺഫറൻസിങ് വഴി സംഘടിപ്പിച്ച  യോഗത്തിൽ കലക്ടർ അറിയിച്ചു.
കർണാടകയിൽ  നിന്ന് കേരളത്തിൽ പ്രവേശിച്ച് തിരിച്ചുപോകുന്ന ബസുകൾക്ക് അനുമതി നൽകും. എന്നാൽ ഈ  ബസുകൾ ജില്ലയിലെ ഒരു സ്ഥലത്തും നിർത്താനും ആൾക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.കോവിഡ് നിയന്ത്രണം ഈ രീതിയിൽ തുടരുകയാണെങ്കിൽ,പത്താംതരം,പ്രവേശന പരീക്ഷകൾ നടത്തിയ മാതൃകയിൽ കോവിഡ് ചട്ടം പാലിച്ച്‌ നവംബർ ഒന്നു മുതൽ 18 വരെയുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ നടത്താനും  അനുമതി നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top