28 March Thursday
വി മുരളീധരൻ രാജിവയ്‌ക്കുക

ഡിവൈഎഫ്ഐ മന്ത്രിയുടെ കോലം കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 കാസർകോട്‌

കേന്ദ്രമന്ത്രി സ്ഥാനത്ത്‌ തുടരാൻ അർഹത നഷ്ടപ്പെട്ട വി മുരളീധരൻ രാജിവയ്്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രതിഷേധപ്രകടനം നടത്തി.  മന്ത്രിയുടെ കോലവും കത്തിച്ചു.
സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജ്‌ വഴിയാണെന്ന്‌ കസ്റ്റംസ് കീഷണർ  വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന്‌ ധനമന്ത്രാലയം പാർലമെന്റിനെ ബോധ്യപ്പെടുത്തിയതോടെയാണ്‌  അദ്ദേഹം അനഭിമതനായത്‌. രാജിവെയ്‌ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. 
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ചാണ്‌ ബ്ലോക്ക്‌–-  -മേഖല കേന്ദ്രങ്ങളിൽ പ്രതിഷേധം.  കാസർകോട്‌ ടൗണിൽ ജില്ലാ സെക്രട്ടറി സിജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി  ശിവപ്രസാദ് സംസാരിച്ചു. കാഞ്ഞങ്ങാട്ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്‌ ഉദ്ഘാടനം ചെയ്തു.അജാനൂരിൽ ജില്ലാ ട്രഷറർ കെ സബീഷ് ഉദ്ഘാടനം ചെയ്തു.  കാലിക്കടവിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം  രാജീവൻ, ചെറുവത്തൂരിൽ ബ്ലോക്ക്‌ സെക്രട്ടറി രജീഷ് വെള്ളാട്ട്, കോളിയടുക്കത്ത് സി  മണികണ്ഠൻ, കുമ്പളയിൽ മുഹമ്മദ്‌ നാസറുദ്ധീൻ,  ഹൊസങ്കടിയിൽ സി ഐ  ടി യു ഏരിയ പ്രസിഡന്റ്‌ പ്രശാന്ത് കനില എന്നിവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top