17 April Wednesday
ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

എൽഡിഎഫ്‌ ജനകീയ വിചാരണ ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
കാസർകോട്‌
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്- നടത്തിയ  മഞ്ചേശ്വ-രം എംഎൽ-എ എം സി ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു- എൽ ഡിഎഫ്- നേതൃത്വത്തിൽ 16ന് ജില്ലയിലെ 20- കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ വിചാരണ ധർണ  വിജയിപ്പിക്കണമെന്ന്  എൽഡി-എഫ്- ജില്ലാ കൺവീനർ കെ പി സതീശ്- ചന്ദ്രൻ  പ്രസ്-താവനയിൽ അഭ്യർഥിച്ചു. 
ഖമറുദ്ദീൻ- ചെയർമാനായ ഫാഷൻ ഗോൾഡ്- എന്ന സ്ഥാപനത്തിന്റെ   നിക്ഷേപ തട്ടിപ്പിൽ -  ജില്ലയിലെ  വിവിധ പോലീസ്- സ്റ്റേഷനുകളിലായി 40ൽ പരം കേസുകൾ  രജിസ്റ്റർ ചെയ്‌തിരിക്കുകയാണ്.  തട്ടിപ്പിനിരകളായ വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേർ  മാധ്യമങ്ങളുടെ മുന്നിലെത്തി വഞ്ചിക്കപ്പെട്ട കാര്യം  വെളിപ്പെടുത്തി. മുസ്ലിം ലീഗിന്റെ ഉന്നത നേതാവെന്ന സ്വാധീനവും എംഎൽഎ പദവിയും ദുരുപയോഗപ്പെടുത്തി തട്ടിപ്പു നടത്തിയ ഖമറുദ്ദീൻ എംഎൽഎ പദവിയിൽ തുടരുന്നത്- രാഷ്ടീയ ധാർമികത-ക്കോ സാമാന്യനീതിക്കോ നിരക്കുന്നതല്ല. വഖഫ്- ഭൂമി  നിയമ വിരുദ്ധമായി കച്ചവടം നടത്തിയതിലും എംഎൽഎ പ്രതിസ്ഥാനത്താണ്. ഇത്തരം   തട്ടിപ്പുകളെ നിസ്സാരവൽക്കരിക്കുന്ന മുസ്ലീംലീഗ്- സംസ്ഥാന നേതൃത്വം ഖമറുദ്ദീനെ  യുഡി-എഫ്- ജില്ലാ ചെയർമാൻ സ്ഥാനത്ത്- നിന്ന് ഒഴിവാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്-തത്-. നിക്ഷേപകരെ വഞ്ചിച്ച ഖമറുദീൻ  ആദ്യം രാജിവെക്കേണ്ടത്- എംഎൽഎ സ്ഥാനമാണ്.  ഈ  വിഷയത്തിൽ വ്യക്തമായ അഭിപ്രായം പറയാൻ തയ്യാറാകാതെ    യുഡി-എഫും  കോൺഗ്രസ്സും ഒളിച്ചുകളിക്കുകയാണ്.  പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലെ  എല്ലാപഞ്ചായത്ത്- കേന്ദ്രങ്ങളിലും കാസർകോട്‌- മണ്ഡ-ല-ത്തിൽ കാസർകോട്‌- ടൗൺ, ബദി-യ-ടു-ക്ക, ഉദു-മ-യിൽ ചട്ട-ഞ്ചാൽ, ബോവി-ക്കാ-നം, കുണ്ടം-കുഴി കാഞ്ഞ-ങ്ങാട്- ഒട-യം-ചാൽ ,പ-ര-പ്പ,-കാ-ഞ്ഞ-ങ്ങാട്-, തൃക്ക-രി-പ്പൂർ നീലേ-ശ്വരം, ചെറു-വ-ത്തൂർ, തൃക്ക-രി-പ്പൂർ, ഭീമ-നടി എന്നി-വി-ട-ങ്ങ-ളിലും കോവിഡ്- പ്രൊട്ടോ-ക്കോൾ പാലിച്ചു - ജന-കീയ വിചാ-രണ ധർണ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top