19 April Friday

അണികളുടെ ചോദ്യത്തിന്‌ മറുപടിയില്ലാതെ ലീഗ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
കാസർകോട്‌ 
നോമ്പുകാലത്ത്‌ സൗഹൃദരാജ്യമായ യുഎഇ സമ്മാനിച്ച ഖുറാൻ  വാങ്ങിയതാണോ മന്ത്രി കെ ടി ജലീൽ ചെയ്‌ത വലിയ അപരാധം. അണികളുടെ ചോദ്യങ്ങൾക്ക്‌ മുസ്ലിം ലീഗിന്‌ മറുപടിയില്ല. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥികളെയും മറ്റും തെരുവിലിറക്കുന്ന മുസ്ലിം ലീഗ്‌ ജനങ്ങളിൽ അപഹാസ്യരാവുകയാണ്‌. ഇക്കാര്യം ഉന്നയിച്ചു തെരുവിൽ യുദ്ധസമാനമായ സമരം നടത്തുന്ന ബിജെപിയുടെയും അവരുടെ‌ സംഘപരിവാര സംഘടനകളുടെയും ലക്ഷ്യം വ്യക്തമാണ്‌. അതിന്റെ വാൽ പിടിച്ചു മുസ്ലിം ലീഗ്‌ തെരുവിലിറങ്ങണോ എന്നാണ്‌  അവരെ പിന്തുണക്കുന്ന ജനവിഭാഗം ചോദിക്കുന്നത്‌.   സ്വർണക്കടത്ത്‌ കേസിൽ പ്രതികളായവരിൽ ഭൂരിപക്ഷവും മുസ്ലിംലീഗുമായും ബിജെപിയുമായും ബന്ധമുള്ളവരാണ്‌. ബിജെപിയുടെ ചാനൽ മേധാവിയെ  ചോദ്യം ചെയ്‌തതോടെ അന്വേഷണ സംഘത്തെ തന്നെ മാറ്റി കേസ്‌ വഴിതിരിച്ചുവിടുകയാണ്‌. അതിന്റെ ഭാഗമായാണ്‌ കോൺഗ്രസ്‌ നേതാക്കൾ നൽകിയ പരാതിയിൽ എൻഫോഴ്‌സ്‌ ഡയരക്ടറേറ്റ്‌  ജലീലിൽ നിന്ന്‌ വിവരങ്ങൾ തേടിയതെന്ന്‌ ‌  എല്ലാവർക്കുമറിയാവുന്ന കാര്യമാണ്‌. 
പൗര-ത്വ നിയമ-ഭേ-ദ-ഗതി-ക്കെതിരായി നടന്ന പ്രക്ഷോ-ഭത്തെ വർഗീയ കലാ-പ-വു-മായി ബന്ധി-പ്പി-ക്കാ-ൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനെതിരെ    ശബ്ദിക്കാതെയാണ് ലീഗിന്റെ ഇത്തരം നിലപാടുകൾ. ‌  നിര-പ-രാ-ധി-കളെ, പ്രത്യേ-കിച്ച്- മുസ്ലീം ന്യൂന-പക്ഷ വിഭാ-ഗത്തെ വേട്ട-യാ-ടുന്നതിനെതിരെ പോരാടിയതിനാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂ-രിയടക്കമുള്ള പ്രമുഖരെ കള്ള-ക്കേ-സിൽപ്പെടു-ത്താൻ ബി-ജെപി സർക്കാർ ശ്രമി--ക്കു-ന്ന-ത്-. ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ലീഗ്‌.  സ്വന്തം അണികളിൽ നിന്ന്‌ കോടികൾ നിക്ഷേപത്തട്ടിപ്പിലൂടെ തട്ടിയെടുത്ത മഞ്ചേശ്വരം എംഎൽഎയെ സംരക്ഷിക്കുന്നതിനും  ലീഗ്‌ നേതൃത്വത്തിന്‌  പ്രയാസമുണ്ടായിട്ടില്ല.കണ്ണടച്ചു ഇരുട്ടാക്കുന്ന  ലീഗ്‌ നിലപാടിൽ കടുത്ത അസംതൃപ്‌തിയിലാണ്‌ അണികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top