19 April Friday

"കമോൺ..കമോൺ ഫ്രൂട്ട്സ്, 
ടേസ്റ്റി ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്'

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

കാസർകോട്‌ ഗവ. യുപി സ്‌കൂളിൽ ഇംഗ്ലീഷ്‌ കാർണിവൽ നഗരസഭാ ചെയർമാൻ വി എം മുനീർ ഉദ്‌ഘാടനംചെയ്യുന്നു

കാസർകോട്‌
"കമോൺ.. കമോൺ ഫ്രൂട്ട്സ്, ടേസ്റ്റി ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്' മുന്നിലെ സ്റ്റാളിൽ ഒരുക്കിവച്ച സാധനങ്ങൾ ചൂണ്ടിക്കാട്ടി കൂട്ടുകാർ ഓരോരുത്തരായി വിളിച്ചുപറഞ്ഞപ്പോൾ "വാട്ട്‌ ഈസ് ദ പ്രൈസ്?' ചോദ്യവുമായി രക്ഷിതാക്കളും സഹപാഠികളും. "ഓൺലി ഫൈവ്‌ റുപ്പീസ് ഫോർ വൺ ബലൂൺ സർ'... പരിഭ്രമമേതുമില്ലാതെ കുട്ടികൾ മറുപടി പറഞ്ഞപ്പോൾ, കണ്ടുനിന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കും നിറഞ്ഞ സംതൃപ്തി. 
സമഗ്രശിക്ഷ കേരള ആവിഷ്കരിച്ച "എൻഹാൻസിങ്‌ ലേണിങ്‌ ആംബിയൻസ്' (ഇല) പ്രോഗ്രാമിന്റെ ഭാഗമായി കാസർകോട്‌ ഗവ. യുപി സ്കൂളിൽ ഒരുക്കിയ ഇംഗ്ലീഷ് കാർണിവലാണ് കുട്ടികളുടെ പഠനമികവിന്റെ പ്രകടന വേദിയായത്. കോവിഡ് കാലം കുട്ടികളിലുണ്ടാക്കിയ പഠനപ്രയാസങ്ങൾ മറികടക്കാനും വിവിധ മേഖലകളിൽ ആവശ്യമായ പിന്തുണ നൽകുന്നതിനുമായാണ് "ഇല 'പദ്ധതിക്ക് എസ്എസ്‌കെ രൂപംനൽകിയത്. ഭാഷ, ഗണിതം, പരിസരപഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 
ഇംഗ്ലീഷിൽ "The lost child' എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി സ്കൂളിൽ സംഘടിപ്പിച്ച "ഇംഗ്ലീഷ് കാർണിവൽ' അക്ഷരാർഥത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതുമ സമ്മാനിച്ചു. ടോയ്സ്, ബുക്സ്, ഫ്ലവേഴ്സ്, സാനിറ്ററി ഐറ്റംസ്, സ്വീറ്റ്സ് തുടങ്ങിയവയും മിതമായ നിരക്കിൽ വ്യത്യസ്ത സ്റ്റാളുകളിൽ ക്രമീകരിച്ചിരുന്നു. ഒപ്പം കളിച്ചുല്ലസിക്കാൻ കുട്ടികൾക്കായി പ്രത്യേക ഇനങ്ങളും.
നഗരസഭാ ചെയർമാൻ വി എം മുനീർ ഇംഗ്ലീഷ് കാർണിവൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷനായി.  കൗൺസിലർ എം ശ്രീലത, സി സതീഷ്കുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി എൻ ജയശ്രീ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top