25 April Thursday

ഷീ ടേണിൽ വരൂ; പണിയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
കാഞ്ഞങ്ങാട്  
കാഞ്ഞങ്ങാട്‌ ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ തൊഴിൽ മേള ‘ഷീ ടേൺ’ എന്ന പേരിൽ 18ന്‌ നടക്കും. മേലാങ്കോട്‌ എ സി കണ്ണൻ നായർ സ്‌മാരക സ്‌കൂളിൽ രാവിലെ ഒമ്പതിന്‌ തൊഴിൽ മേള തുടങ്ങുമെന്ന്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
 അഭ്യസ്തവിദ്യരായ വനിതകൾക്ക്‌  യോഗ്യതയും പ്രവൃത്തി പരിചയവും അടിസ്ഥാനമാക്കി തൊഴിൽ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.  എസ്എസ്എൽസിയും അതിന് മുകളിലും യോഗ്യതയുള്ള വനിതകൾക്ക് തൊഴിൽ മേളയിൽ രജിസ്‌റ്റർ ചെയ്യാം. 
ബാങ്കിങ്‌, ഐടി, എൻജിനീയഹിങ്‌, സെയിൽസ്, മാർക്കറ്റിങ്‌, അക്കൗണ്ടിങ്‌, ക്ലറിക്കൽ, മാനേജുമെന്റ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങൾ തൊഴിൽമേളയിലുണ്ടാകും. റിലയൻസ് ഇൻഫോകോം, യെസ് ബാങ്ക്, കല്യാൺ ഗ്രൂപ്പ്, ഐസിഐസിഐ പ്രൂഡൻഷ്യൽ, എച്ച്ഡിഎഫ്സി, ടീം ലിസ്, ആയുർ കെയർ, സോഫ്റ്ററോണിക്സ്, ആവാസ് ഹോംസ്, സി മെഡിക്കൽ കോഡിങ് തുടങ്ങിയ സ്ഥാപനങ്ങൾ നേരിട്ടും ഓൺലൈനിലും പങ്കെടുക്കും. 18 വയസ്സ് പൂർത്തിയാക്കിയവർ  17നകം www.jobfair.plus/shetum വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 18ന്‌ സ്‌കൂളിൽ സ്‌പോട്ട് രജിസ്ട്രേഷനുമുണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി  ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ബ്ലോക്കു പഞ്ചായത്ത്‌ സെക്രട്ടറി പി യുജിൻ, വൈസ്‌ പ്രസിഡന്റ്‌ കെ വി ശ്രീലത, കെ സീത, എം ജി പുഷ്‌പ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top