25 April Thursday

യുവാക്കൾ മണ്ണിലിറങ്ങി; നൂറുമേനി കൊയ‍്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

പുതിയ കതിർ... ഡിവൈഎഫ്‌ ഐ നടത്തിയ മോണിങ്‌ഫാമിന്റെ കൊയ്‌ത്തുത്സവം സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനംചെയ്യുന്നു

രാജപുരം
പ്രഭാതങ്ങളിൽ പാടത്തിറങ്ങിയ യുവാക്കളുടെ അധ്വാനത്തിൽ വിളഞ്ഞത്‌ നൂറുമേനി.  ‘യുവത കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യമായി ഡിവൈഎഫ്‌ നടത്തിയ മോണിങ്‌ഫാമിന്റെ കൊയ്‌ത്തുത്സവം നാടിനാഘോഷമായി.  
കോളിയാറിൽ നടന്ന നെല്ല്‌ കൊയ്‌ത്തുത്സവം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം  ഉദ്ഘാടനംചെയ്തു. കാർഷിക മേഖലയിൽ യുവാക്കൾ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന്‌  റഹിം പറഞ്ഞു.
പനത്തടി ബ്ലോക്കിലെ കാലിച്ചാനടുക്കം മേഖലയിലെ അട്ടകണ്ടം, കോളിയാർ, ക്ലീനിപ്പാറ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ മാണിയൂർ കെ പി ബാലകൃഷ്ണന്റെ കോളിയാറിലെ എട്ടേക്കർ  സ്ഥലത്താണ്‌  കരനെൽ കൃഷി നടത്തിയത്‌.  സംഘാടക സമിതി ചെയർമാൻ ടി വി ജയചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, ജില്ലാ ജോ. സെക്രട്ടറി ഷാലുമാത്യു, സിപിഐ എം ഏരിയാസെക്രട്ടറി എം വി കൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, എം സി മാധവൻ, പി ദാമോദരൻ, വി സജിത്ത്, മധു കോളിയാർ, കെ വിജയൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും എം വി ജഗന്നാഥ് നന്ദിയും പറഞ്ഞു.
സിപിഐ എം പനത്തടി ഏരിയാസമ്മേളനത്തിന്റെ ഭഷണത്തിന്‌ വിളവെടുത്ത നെല്ല്‌ ഉപയോഗിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top