25 April Thursday

കെഎസ്‌ആർടിസിയിൽ യാത്ര ചെയ്യൂ; സമ്മാനം നേടൂ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

കാഞ്ഞങ്ങാട്‌ 

പെർള–- കുമളി കെഎസ്‌ആർടിസി ബസിൽ യാത്രപോയാൽ സമ്മാനം. ഓൺലൈൻ ടിക്കറ്റെടുത്തു യാത്രചെയ്യുന്ന ദീർഘദൂര യാത്രക്കാരുടെ മൊബൈൽ നമ്പർ  നറുക്കിട്ട്‌ ഭാഗ്യശാലികൾക്ക്‌  സമ്മാനം നൽകുന്നത്‌ മലയോരമേഖലാ പാസഞ്ചേഴ്‌സ്‌  അസോസിയേഷനാണ്‌. 
    ബുധനാഴ്ച ആരംഭിക്കുന്ന പദ്ധതി ഒരു മാസം നീളും. കൂടുതൽ വരുമാനം ഉണ്ടാക്കുന്ന  രണ്ടു കെഎസ്‌ആർടിസി ജീവനക്കാർക്കുമുണ്ട്‌ പ്രോത്സാഹന സമ്മാനം.
    കാഞ്ഞങ്ങാട് -–-ബംഗളൂരു  സർവീസിന്‌ നടപ്പാക്കിയ സമ്മാനപദ്ധതി വൻ വിജയമായിരുന്നു. തുടർന്നാണ്‌ കുമളി ബസിലും  നടപ്പാക്കിയത്‌.  പെർളയിൽനിന്ന്‌ പകൽ 1.30ന് പുറപ്പെട്ട്   മൂന്നിന് കുറ്റിക്കോൽ, 4.40 ന് ചെറുപുഴ, 5.10 ന് ആലക്കോട്, 7.00 ന് കണ്ണൂർ വഴി കോഴിക്കോട്, തൃശൂർ, കോതമംഗലം, ഇടുക്കി, കട്ടപ്പന വഴി കുമളിയിലേക്കുള്ള സൂപ്പർ ഫാസ്റ്റ്  സർവീസ്‌  ലാഭത്തിലാക്കാനാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌.  
  മറ്റു കെഎസ്‌ആർടിസി  ബസുകളിലും  സമ്മാനപദ്ധതി ആരംഭിക്കുമെന്ന്‌ കൺവീനർ എം വി രാജു അറിയിച്ചു.  ഭീമനടിയിലോ ചെറുപുഴയിലോ വച്ചു സമ്മാനം നൽകും.  മറ്റു ജില്ലകളിലുള്ളവരുടെ സമ്മാനം  ബസ്‌  ജീവനക്കാർ വഴി എത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top