29 March Friday

ഏത് പ്രതിസന്ധിയിലും സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കൊപ്പം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

 ചീമേനി

ഏത് പ്രതിസന്ധിയിലും സർക്കാർ ഭിന്നശേഷിക്കാർക്കൊപ്പം പ്രതിജ്ഞാബദ്ധമായി നിലയുറപ്പിക്കുമെന് ആരോഗ്യ  മന്ത്രി കെ കെ ശൈലജ പറഞ്ഞു. അതുകൊണ്ടാണ് കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിലും അവർക്കാവശ്യമായ സഹായ ഉപകരണങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച്‌  വിതരണം ചെയ്യാൻ തീരുമാനിച്ചത്‌.  
വികലാംഗക്ഷേമ കോർപറേഷന്റെ ജില്ലയിലെ കാഴ്ച പരിമിതർക്കുള്ള കാഴ്ച പദ്ധതിയിലെ സ്മാർട്ട് ഫോൺ വിതരണത്തിന്റേയും തൃക്കരിപ്പൂർ  മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിന്റേയും ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എം രാജഗോപാലൻ അധ്യക്ഷനായി.  വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവക്കൽ മോഹനൻ മുഖ്യാതിഥിയായി. മാനേജിങ് ഡയറക്ടർ കെ മൊയ്തീൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. 
പഞ്ചായത്ത‌് പ്രസിഡന്റുമാരായ ടി വി ശ്രീധരൻ, എം ടി അബ്ദുൽ ജബ്ബാർ, പ്രസീത രാജൻ, മാധവൻ മണിയറ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഒ വിജയൻ, ഗിരീഷ് കീർത്തി, കെഎസ്എസ്എം. ജില്ലാ കോഡിനേറ്റർ ജിഷോ ജെയിംസ്, കെഎഫ്ബി. സെക്രട്ടറി സി സജീവൻ എന്നിവർ സംസാരിച്ചു. 
കയ്യൂർ ചീമേനി പഞ്ചായത് പ്രസിഡന്റ് കെ ശകുന്തള സ്വാഗതവും സ്വാഗതവും സംഘം കൺവീനർ കയനി കുഞ്ഞിക്കണ്ണൻ നന്ദിയും 
പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top