23 April Tuesday

സ്‌കൂൾ പാചകത്തൊഴിലാളികളെ
സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

ജില്ലാ സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
സ്‌കൂൾ പാചകത്തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണമെന്ന്‌  ജില്ലാ സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 250 കുട്ടികൾക്ക്‌ ഒരാൾ എന്ന നിലയിൽ തൊഴിലാളികളെ നിയമിക്കണം. 
കാസർകോട്‌ സർവീസ് സഹകരണ ബാങ്ക് ഹാളിലെ പി രാഘവൻ നഗറിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്  കെ കണ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി ശോഭ പ്രവർത്തന റിപ്പോർട്ടും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി പി കുഞ്ഞികൃഷ്‌ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ച. 
കെ ജി ശോഭ കണക്കും പി  ശാന്ത രക്തസാക്ഷി പ്രമേയവും  സി സരസ്വതി അനുശോചനപ്രമേയവും അവതരിപ്പിച്ചു.  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി മണിമോഹൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ  ഭാസ്‌കരൻ,  പി വി കുഞ്ഞമ്പു, ഗിരി കൃഷ്ണൻ, എ നാരായണൻ, അബ്ദുറഹ്‌മാൻ ധന്യവാദ് എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: വി സി മാധവൻ  (പ്രസിഡന്റ്‌), സി സീമ, സി സരസ്വതി, ടി ശോഭന (വൈസ് പ്രസിഡന്റ്‌), ബി ശോഭ (സെക്രട്ടറി), എ സവിത, പി ശാന്ത, കെ ജി ശോഭ (ജോയിന്റ് സെക്രട്ടറി),  കെ കണ്ണൻ (ട്രഷറർ). 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top