20 April Saturday
കോൺഗ്രസ് ക്രൂരതയ്ക്കെതിരെ

യുവജന കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

‘കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല' മുദ്രാവാക്യമുയർത്തി കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ നടന്ന ജനകീയ കൂട്ടായ്‌മ 
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌
എസ്‌എഫ്‌ഐ പ്രവർത്തകൻ ഇടുക്കി പൈനാവ്‌ എൻജിനിയറിങ് കോളേജ്‌ വിദ്യാർഥി ധീരജിനെ കെഎസ്‌യു– -യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ യുവജന പ്രതിഷേധം. "കുഞ്ഞായിരുന്നില്ലേ... കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല'–- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ  ജില്ലകളിൽ  ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം ഉദ്‌ഘാടനംചെയ്‌തു. ജില്ലയിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്‌സ്റ്റാൻഡ്‌ പരിസരത്താണ്‌ കൂട്ടായ്‌മ നടന്നത്‌.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് അധ്യക്ഷനായി. ജില്ലാസെക്രട്ടറി സി ജെ സജിത്ത്, എം രാജഗോപാലൻ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, കെ രേവതി, മുൻ ജില്ലാ പ്രസിഡന്റ് കെ രാജ്മോഹൻ, അഡ്വ. സി ഷുക്കൂർ, ഷാലു മാത്യു, കാറ്റാടി കുമാരൻ, പി ശിവപ്രസാദ്, ബിപിൻ രാജ് പായം എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top