20 April Saturday

ചികിത്സാ സഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

എടത്തോട്ടെ മാധവിയുടെ ചികിത്സക്കായി സിഐടിയു പ്രവർത്തകർ സ്വരൂപിച്ചപണം എം എൻ രാജൻ കുടുംബത്തിന് കൈമാറുന്നു

 വെള്ളരിക്കുണ്ട്  

എടത്തോട്ടെ മാധവിയുടെ ചികിത്സയ്ക്കായി സിഐടിയു പ്രവർത്തകർ സ്വരൂപിച്ച പണം കുടുംബത്തിന് കൈമാറി. നട്ടെല്ലിന്‌  രോഗം ബാധിച്ച് ചികിത്സയിലായ മാധവിയെ സഹായിക്കാൻ എടത്തോട്ടെ സിഐടിയു  പ്രവർത്തകർ സമ്മാന കൂപ്പൺ വിതരണം ചെയ്ത് 55,000രൂപയാണ് സ്വരൂപിച്ചത്.  
കുടുംബത്തിന് ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു ഏരിയാ സെക്രട്ടറി എം എൻ രാജൻ തുക കൈമാറി.കെ സി സാബു , പി കെ രാമചന്ദ്രൻ,വി പ്രശാന്ത്, പി മധു, വി ബാലകൃഷ്ണൻ,പി പ്രഭാകരൻ, കെ ഉമേഷ്, വി ബിനു, കെ സന്തോഷ്, അഖിൽ കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top