25 April Thursday

മീൻ ഫെസ്‌റ്റുമായി കനിവ് സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

കനിവ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച മീൻഫെസ്റ്റ് കോളിച്ചാലിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി 
ചെയർപേഴ്സൺ എം വി പത്മകുമാരി ഉദ്ഘാടനം ചെയ്യുന്നു.

 രാജപുരം

കള്ളാർ പഞ്ചായത്തിലെ രാജപുരം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഫണ്ട് ശേഖരണാർത്ഥം മീൻ ഫെസ്റ്റ് സംഘടിപ്പിച്ചു. കുറ്റിക്കോലിലെ  കർഷകർ വളർത്തിയ മീനിന്റെ വിൽപനക്ക്‌  സൊസൈറ്റി  സഹായിക്കുകയും  ലാഭം നാടിന്റെ ആവശ്യത്തിന്‌   ഉപയോഗിക്കുകയുമാണ്‌. കോളിച്ചാലിൽ തുടങ്ങി കൊട്ടോടിയിൽ  സമാപിച്ചു.   ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എം വി പത്മകുമാരി ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് റിജോഷ് പൂടംകല്ല് അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ  ജോഷി ജോർജ്ജ്, കെ പി  സുരേഷ്, ലോക്കൽ കമ്മിറ്റി അംഗം എ കെ രാജേന്ദ്രൻ, ഡിവൈഎഫ്‌ഐ  മേഖലാ പ്രസിഡന്റ് കെ ജെ ഷൈജിൻ, വൈശാഖ് പൂടംകല്ല്, നാരായണൻ അരിച്ചെപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ ആർ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top