20 April Saturday

ക്വാറിക്കെതിരെ നിൽപ് സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

പാമത്തട്ട് ക്വാറിക്കെതിരെ മാലോം വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന നിൽപ് സമരം

 വെള്ളരിക്കുണ്ട്      

കോട്ടഞ്ചേരി മലനിരകളിലെ പന്നിയാർമാനിയുടെ താഴ്വാരത്ത് ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നിൽപ്പ് സമരം നടത്തി. പാമത്തട്ട് സംരക്ഷണ സമിതി, ജില്ലാ പരിസ്ഥിതി സമിതി, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ  സംഘടനകളുടെ നേതൃത്വത്തിൽ പാമത്തട്ട് സമര പന്തൽ, കൊന്നക്കാട് പോസ്റ്റ് ഓഫീസ്, മാലോം വില്ലേജ് ഓഫീസ്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്, കാസർകോട് കലക്ട്രേറ്റ് എന്നിവിടങ്ങളിലായിരുന്നു സമരം.  വിവിധ കേന്ദ്രങ്ങളിൽ പ്രൊഫ.വി ഗോപിനാഥൻ, അഡ്വ. ടി വി രാജേന്ദ്രൻ, വി കെ വിനയൻ, പ്രെസ്റ്റീന റോയ്, രജിത അനീഷ്, രാധ കുഞ്ഞമ്പു, തങ്കമണി മാധവൻ, രാജീവ്, കെ അനീഷ്, മോൻസി ജോയി, സണ്ണി പൈകട, കെ എസ് രമണി, ഉഷാകുമാരി, ഇ ഷിനോജ്, കെ വി കൃഷ്ണൻ, മോളി തോമസ്, വി മാത്യു, കെ അജീഷ്, എം ജയ്സൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top