26 April Friday

റാണിപുരത്തേക്ക്‌ 
റോഡുണ്ട്‌; ബസ്സില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021
രാജപുരം
വിനോദ സഞ്ചാര  കേന്ദ്രമായ റാണിപുരത്തേക്ക് ബസ്  ഇല്ലാത്തത് സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ  ദുരിതമാകുന്നു. റാണിപുരത്തു നിന്നും രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന സ്വകാര്യബസും ഇടക്ക് വന്നു പോകുന്ന കെഎസ്ആർടിസിയും  സർവ്വീസ് നടത്തിയിരുന്നെങ്കിലും കോവിഡ് മൂലം ബസ് ഓടുന്നില്ല.  പനത്തടിയിലും, പാണത്തൂരും ബസ് മാർഗം റാണിപുരത്തേക്ക് വന്ന് ഇറങ്ങുന്ന സഞ്ചാരികൾ അവിടെ നിന്നും സ്വകാര്യ വാഹനങ്ങളെ വൻ വാടക കൊടുത്ത് ആശ്രയിക്കേണ്ട സ്ഥിതിയാണ്. കെഎസ്ആർടിസി ബസ് നാല് നേരം ഓടിയാൽ  പരിഹാരം കാണാൻ കഴിയും.  രാവിലെ പുറപ്പെട്ട് സന്ധ്യയോടെ തിരിച്ചെത്തുന്ന സ്വകാര്യബസ് റാണിപുരത്ത് പോകാതെ മൂന്നു കിലോമീറ്റർ ഇപ്പുറത്ത് പന്തിക്കാലിൽ യാത്ര അവസാനിപ്പിക്കലായിരുന്നു മുമ്പ്. ഇതുമൂലം റാണിപുരത്തേക്ക് പോകുന്ന  സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങുന്ന നാട്ടുകാരും, വിനോദസഞ്ചാരികളും മൂന്നു കിലോമീറ്ററോളം രാത്രി ആനയും കാട്ടുപന്നികളും മറ്റു വന്യജീവികളുമുള്ള കാട്ടിലൂടെ നടന്നുപോകേണ്ടിവരുന്നു.  രാവിലെ മടങ്ങുന്നവരും ഇതേ അവസ്ഥ  നേരിടേണ്ടി വരുന്നു. പനത്തടിയിൽ നിന്നും റാണിപുരത്തേക്ക് മെക്കാഡം ടാർ ചെയ്‌ത റോഡുട്ടായിട്ടും ബസ് ആരംഭിക്കത്തത് പ്രതിഷേധാർഹമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top