29 March Friday

വാട്ടർ അതോറിറ്റി ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കാസർകോട്‌ ഡിവിഷൻ ഓഫീസ്‌ പരിസരത്ത് നടന്ന ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഭാസ്‌കരൻ ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ  ധർണ നടത്തി. സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ജല വിതരണ മേഖലയിൽ നടപ്പാക്കുക, ടെക്‌നിക്കൽ സ്‌പെഷ്യൽ റൂൾ ഉത്തരവാക്കുകന്, ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി തസ്‌തിക നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. 

കാസർകോട്‌ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഭാസ്‌കരൻ ഉദ്ഘാടനം ചെയ്‌തു. എസ് ഗോവിന്ദ രാജ് അധ്യക്ഷനായി. കെ വിനോദ്, കെ പി ഗംഗാധരൻ, കെ ഗിരീഷ് ബാബു, പി വിജയൻ, കെ ബിജു എന്നിവർ സംസാരിച്ചു. ബി വി പ്രിയേഷ് സ്വാഗതവും വി എം ബിനുമോൻ നന്ദിയും പറഞ്ഞു. 
    കാഞ്ഞങ്ങാട് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു.  എം ജയൻ ആധ്യക്ഷനായി. എ സുധാകരൻ, ജിതേഷ്, ടി  അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. കെ  രാഘവൻ സ്വാഗതവും പി ഭാസ്‌കരൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top