29 March Friday

സിപിഐ ജില്ലാസമ്മേളനത്തിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കാഞ്ഞങ്ങാട്

സിപിഐ ജില്ലാസമ്മേളനത്തിന്‌ കാഞ്ഞങ്ങാട്ട്‌ തുടക്കമായി. പുതിയകോട്ടയിലെ പൊതുസമ്മേളന നഗരിയിൽ ബങ്കളം കുഞ്ഞികൃഷ്ണൻ പതാകയുയർത്തി. 
പുതിയകോട്ടയിൽ പ്രത്യേകം സജ്ജമാക്കിയ  ഗുരുദാസ്ദാസ് ഗുപ്ത നഗറിൽ പൊതുസമ്മേളനം സിപിഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ബങ്കളം കുഞ്ഞികൃഷ്‌ണൻ അധ്യക്ഷനായി. ഇ ചന്ദ്രശേഖരൻ, എംഎൽഎ, സി പി മുരളി, ടി കൃഷ്‌ണൻ, സി പി ബാബു എന്നിവർ സംസാരിച്ചു. കെ വി കൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
മാണിക്കോത്ത് എംവി എസ് ഓഡിറ്റോറിയത്തിൽ ശനിയും ഞായറും നടക്കുന്ന  പ്രതിനിധി സമ്മേളനം കേന്ദ്രസെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.  പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ 163 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌.
മതനിരപേക്ഷ 
ബദലിന്‌ തടസ്സം 
കോൺഗ്രസ്‌: പന്ന്യൻ
കാഞ്ഞങ്ങാട്
സങ്കുചിത താൽപര്യം പുലർത്തി ചാഞ്ചാട്ടക്കരായി മാറിയ കോൺഗ്രസാണ് ദേശീയ തലത്തിൽ മതനിരപേക്ഷ ബദലിന് തടസമെന്ന്‌ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
കേന്ദ്രഭരണത്തിൽ ഇന്ത്യയുടെ ഭരണഘടനയെ ഫ്രീസറിൽ വച്ചു. എംപിമാരെയും എംഎൽ എമാരെയും വിലയ്ക്കെടുക്കാനുള്ളതാക്കി ഇന്ത്യയിലെ ജനാധിപത്യത്തെ മാറ്റി.  കേന്ദ്ര ഭരണാധികാരികളുടെ ഹുങ്കിനെതിരെ പോരാടാൻ ഇടതുപക്ഷം മാത്രമേയുള്ളു. കോവിഡും പ്രളയവും വന്നപ്പോൾ ജനങ്ങൾക്കൊപ്പം നിന്ന സർക്കാരാണ് കേരളത്തിലേതെന്നും പന്ന്യൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top