19 April Friday

മൊഗ്രാൽ ഗവ. യുനാനി 
ഡിസ്‌പെൻസറിക്ക് പുതിയ കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
മൊഗ്രാൽപുത്തൂർ
മൊഗ്രാൽ ഗവ.യുനാനി ഡിസ്‌പെൻസറിയിൽ നിർമിച്ച പുതിയ ബ്ലോക്കും നവീകരിച്ച കെട്ടിടവും ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററും മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. എ കെ എം അഷ്‌റഫ് എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവർ മുഖ്യാതിഥികളായി.  വി പി മുഹമ്മദ് മുനീർ,  കെ സി അജിത് കുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.  ഇ പി രാജ്‌മോഹൻ, അഷ്‌റഫ് കാർള, എം സബൂറ, ബി എ റഹ്‌മാൻ അരിക്കടി, എം പി നസീമ ഖാലിദ്, ജില്ലാ പഞ്ചായത്തംഗം ജമീലാ സിദ്ദീഖ് ദണ്ഡഗോളി, ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത് നസീർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top