16 April Tuesday
കർഷക സമരത്തിന് ഐക്യദാർഢ്യം

വിദ്യാർഥികളുടെ പട്ടിണി സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

പടന്നക്കാട്‌ നെഹ്‌റു കോളേജിൽ എസ്‌എഫ്‌ഐ നടത്തിയ പട്ടിണി സമരം കർഷകസംഘം ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനംചെയ്യുന്നു

കാസർകോട്‌

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ    ക്യാമ്പസുകൾക്ക്‌ മുന്നിൽ പട്ടിണി സമരം സംഘടിപ്പിച്ചു. ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും പെരിയ കേന്ദ്ര സർവകലാശാലയ്‌ക്ക്‌ മുന്നിലുമായിരുന്നു സമരം. 
പടന്നക്കാട്‌ നെഹ്‌റു കോളജിൽ സംഘടിപ്പിച്ച സമരം കർഷകസംഘം ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സജിൻ ദാസ് ആണൂർ അധ്യക്ഷനായി. പി വിആദർശ്  സ്വാഗതം പറഞ്ഞു.  സമാപനം  കെ സബീഷ് ഉദ്ഘാടനം ചെയ്തു.
മുന്നാട് പീപ്പിൾസ് കോളേജിൽ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്‌തു.  ബി കെ ഷൈജിന അധ്യക്ഷയായി. സി ബാലൻ സംസാരിച്ചു. വിഷ്ണു ചേരിപ്പാടി സ്വാഗതം പറഞ്ഞു.   സമാപനം എം അനന്ദൻ ഉദ്ഘാടനം ചെയ്തു.
പെരിയ കേന്ദ്ര സർവകലാശാലയിൽ  വി വി രമേശൻ ഉദ്ഘാടനം ചെയ്തു. അലൻ ജോർജ് അധ്യക്ഷനായി. രാഹുൽ രാജ് പുതുക്കൈ സ്വാഗതം പറഞ്ഞു. സമാപനം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ അഭിരാം ഉദ്ഘാടനംചെയ്തു.
കയ്യൂർ ഐടിഐ യിൽ  എം രാജീവൻ ഉദ്ഘാടനം ചെയ്തു. എം വിപിൻദാസ് അധ്യക്ഷനായി. എം ടി സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. സമാപനം  എം സുമേഷ് ഉദ്ഘാടനം ചെയ്തു.
എളേരിത്തട്ട്‌ ഇ കെ എൻഎം കോളേജിൽ  ശ്രീജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജിഷ്ണു അധ്യക്ഷനായി. അർജുൻ പ്ലാച്ചിക്കര സ്വാഗതം പറഞ്ഞു. സമാപനം എ അപ്പുകുട്ടൻ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂർ പോളിടെക്നിക്കിൽ  രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. അനഘ പിലിക്കോട് അധ്യക്ഷയായി. അക്ഷയ് പിലിക്കോട് സ്വാഗതം പറഞ്ഞു. സമാപനം  ജനാർദനൻ ഉദ്ഘാടനം ചെയ്തു.
രാജപുരം സെന്റ്‌ പയസ്‌ കോളേജിൽ  ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. വി കെ  നീരജ് അധ്യക്ഷനായി. സച്ചിൻ ഗോപു സ്വാഗതം പറഞ്ഞു. സമാപനം  എം. വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നീലേശ്വരം  പാലാത്തടം സർവകലാശാല ക്യാമ്പസിൽ  നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.വിഷ്ണു മോഹൻ അധ്യക്ഷനായി. സച്ചിൻ ചായ്യോത്ത് സ്വാഗതം പറഞ്ഞു. സമാപനം  ജയനാരായണൻ ഉദ്ഘാടനം ചെയ്തു.
 ഉദുമ ഗവ. കോളേജിൽ  എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അഖിൽ പാക്കം അധ്യക്ഷനായി. സമാപനം  വിപിൻ കീക്കാനം ഉദ്ഘാടനം ചെയ്തു.
 മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ അബ്ദുൾ റസാഖ് ചിപ്പാർ ഉദ്ഘാടനം ചെയ്തു. മഹേഷ് കുമാർ അധ്യക്ഷനായി. വിനയ് കുമാർ സ്വാഗതം പറഞ്ഞു. സമാപനം  പ്രശാന്ത് കനില ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top