26 April Friday
102 പേർക്കുകൂടി കോവിഡ്‌, 131 പേർക്ക്‌ രോഗമുക്തി

ആശ്വാസം; ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020

 കാസർകോട്‌

ജില്ലയിൽ 102 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 100 പേർക്കാണ്‌ രോഗം. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേർക്കാണ്‌ രോഗം. 131 പേർ രോഗമുക്തി നേടി.   6920 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5847 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. 618 പേർ വിദേശത്ത് നിന്നെത്തിയവരും  455 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്‌. 4901 പേർ രോഗമുക്തി നേടി. 52 പേരാണ്‌ മരിച്ചത്‌. 1967 പേരാണ്‌ ചികിത്സയിലുള്ളത്.
വീടുകളിൽ 5939 പേരും സ്ഥാപനങ്ങളിൽ 1401 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 7340 പേരാണ്. 259 പേരെ കൂടി നിരീക്ഷണത്തിലാക്കി. 813 സാമ്പിളുകൾ കൂടി പരിശോധനയ്‌ക്ക്‌ അയച്ചു. 112 പേരുടെ ഫലം ലഭിക്കാനുണ്ട്. 488  പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
 
21 മുതല്‍  കൂടുതല്‍ ഇളവ്‌
പൊതു-–-സ്വകാര്യ ചടങ്ങുകളിൽ 100 പേർ
കാസർകോട്‌ 
ജില്ലയിൽ 21 മുതൽ കൂടുതൽ ഇളവുകൾ   അനുവദിക്കാൻ  ജില്ലാതല കോറോണ കോർകമ്മിറ്റി തീരുമാനിച്ചു. മരണം,-വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ 100 പേരെ പരാമാവധി  പങ്കെടുപ്പിക്കാം. രാഷ്ട്രീയ പരിപാടികളിലെയും  പൊതുയോഗങ്ങളിലെയും പങ്കാളിത്തം  രാഷ്ട്രീയ കക്ഷികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് തീരുമാനിക്കും. കലക്ടർ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു യോഗം. 
ബേക്കൽ കോട്ട  തുറക്കും 
ബേക്കൽ കോട്ട 21 മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. കോവിസ് മാർഗനിർദ്ദേശങ്ങൾ പാലിക്കണം.ഒരേ സമയം 100 പേർക്കു മാത്രമേ  പ്രവേശനം അനുവദിക്കൂ. പള്ളിക്കര ബീച്ചും റാണിപുരവും  തുറക്കും. നിയന്ത്രണങ്ങൾ ബാധകമാണ്. 
ബിആർഡി സിയുടെ  റിസോർട്ടുകളും ഹോംസ്റ്റേകളും  അനുവദിക്കും.  വിനോദ സഞ്ചാരികൾക്ക്  ആന്റിജൻ പരിശോധന  നിർബന്ധമാക്കും. തെർമ്മൽ പരിശോധനയും നടത്തും. ഹൗസ് ബോട്ടുകൾക്കും സർവ്വീസ് നടത്താം.
 
വീടുകളില്‍ കിടത്തി ചികിത്സിച്ചത് 1562 പേരെ 
കാസർകോട്‌ 
രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളിൽ കിടത്തി ചികിത്സിക്കുന്ന പദ്ധതിയിൽ 1562 പേർക്ക്‌ ചികിത്സ നൽകി.  ഇവരിൽ 702 പേർ ചികിത്സയിൽ തുടരുന്നു. തദ്ദേശ സ്ഥാപനങ്ങൾ  കോവിഡ് രോഗികൾക്ക് ഓക്സിമീറ്റർ ലഭ്യമാക്കണമെന്ന് പഞ്ചായത്ത്  ഡെപ്യൂട്ടി ഡയരക്ടർക്ക്‌ നിർദേശം നൽകി.   കരാർ അടിസ്ഥാനത്തിൽ  അഞ്ച്  ആംബുലൻസ് കൂടി ലഭ്യമാക്കും.   അജാനൂർ-കോട്ടിക്കുളം മേഖലയിൽ വീടുകളിൽ കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാൽ സി എഫ് എൽ ടി സിക്കായി കണ്ടെത്തിയ കെടിടം   ഉപയോഗ പ്രദമാക്കണമെന്നും നിർദേശിച്ചു.
 
മാസ്‌ക് ധരിക്കാത്ത 267 പേർക്കെതിരെ കേസ്
കാസർകോട്‌ 
മാസ്‌ക് ധരിക്കാത്ത 267 പേർക്കെതിരെ  കേസെടുത്തു.  ഇതുവരെ കേസ് എടുത്തവരുടെ എണ്ണം 31249 ആയി. വിവിധ കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘനത്തിന്‌ ഒരു കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ  രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5164 ആയി. 7378 പേരെ അറസ്റ്റ് ചെയ്തു.1335 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top