28 March Thursday

മയക്കുമരുന്നുമായി 
3പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

തമീം ഇസ്മയിൽ, റാഷിദ്, തഹ്സീം ഇസ്മയിൽ

കാഞ്ഞങ്ങാട്

ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽ ഹൊസ്ദുർ​ഗ് പൊലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. 
പടന്നക്കാട് സ്വദേശികളായ തഹ്സീം ഇസ്മയിൽ (33), സഹോദരൻ തമീം ഇസ്മയിൽ(31), കുറുന്തൂരിലെ റാഷിദ് (30) എന്നിവരെയാണ് ഒറിക്സ് റസ്റ്റോറന്റിന് സമീപത്തെ റോഡിൽനിന്ന് വാഹന പരിശോധനയ്ക്കിടെ എസ്ഐ സതീശനും സംഘവും പിടിച്ചത്‌. ബം​ഗളൂരുവിൽനിന്ന് സ്ഥിരമായി എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘം സഞ്ചരിച്ച  കറുത്ത കാറിൽനിന്ന് 1.78 ​ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.  പ്രതികൾക്ക് കത്തിക്കുത്ത് ഉൾപ്പെടെയുള്ള കേസുകൾ നേരത്തെയുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top