23 April Tuesday

ഉയർത്താം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

സ്വർണഭാരം: സബ്‌ജൂനിയർ 47 കിലോ വിഭാഗത്തിൽ കേരളത്തിന്റെ വി കെ അഞ്ജന കൃഷ്‌ണ സ്വർണം നേടുന്നു

കാസർകോട്
ദേശീയ സബ് ജൂനിയർ, -ജൂനിയർ ക്ലാസിക്‌ പവർലിഫ്റ്റിങ്‌ ചാമ്പ്യൻഷിപ്പിന് കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ തുടക്കമായി. എൻ എ  നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. ദേശീയ പവർ ലിഫ്റ്റിങ്‌  അസോസിയേഷൻ പ്രസിഡന്റ് രാജേഷ് തിവാരി, ജനറൽ സെക്രട്ടറി പി ജെ ജോസഫ് എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ വി എം മുനീർ സ്വാഗതവും  വേണു ജി നായർ നന്ദിയും പറഞ്ഞു. കാസർകോട് നഗരസഭയും ജില്ലാ പവർലിഫ്റ്റിങ്‌ അസോസിയേഷനും ചേർന്നാണ്‌ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. എല്ലാദിവസവും രാവിലെ ഏഴിന്‌ ആരംഭിച്ച്‌ വൈകിട്ട് ഏഴിന്‌ സമാപിക്കും.
 22 സംസ്ഥാനങ്ങളിൽ നിന്നും പുതുച്ചേരിയിൽ നിന്നുമായി 410 താരങ്ങൾ പങ്കെടുക്കുന്നു. 160 പേർ വനിതകളാണ്‌. 100 ഒഫീഷ്യലുകളുമുണ്ട്‌.  ഞായറാഴ്‌ച ചാമ്പ്യൻഷിപ്പ്‌ സമാപ്പിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top