26 April Friday

കാണാനുണ്ട്‌ പള്ളിക്കരയെ; അറിയാനും

രാജേഷ്‌ മാങ്ങാട്‌Updated: Friday Aug 12, 2022

പള്ളിക്കര സഹകരണ ബാങ്ക്‌ നടത്തുന്ന ബേക്കൽ ബീച്ച്‌ പാർക്ക്‌

പള്ളിക്കര
ശതാബ്ദി ആഘോഷിക്കുന്ന പള്ളിക്കര സഹകരണ ബാങ്കിന്റെ ബേക്കൽ ബീച്ച്‌ പാർക്ക്‌ സംസ്ഥാനത്ത്‌ തന്നെ മാതൃകയാണ്‌.  വിനോദസഞ്ചാര മേഖലയിൽ സഹകരണത്തിന്റെ കൈയൊപ്പ് ചാർത്തിയ ഈ പദ്ധതിയിലൂടെ നിരവധി പേർക്ക്‌ തൊഴിൽ നൽകാനായി.
ബിആർഡിസിയിൽ നിന്ന്‌  2014 നാണ്‌ ബേക്കൽ ബീച്ച് പാർക്ക്, ബാങ്ക്‌ ഏറ്റെടുത്തത്‌. ഒരു ലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. നാട്ടുകാരായ സംരംഭകർക്കും കച്ചവടക്കാർക്കും അവസരം കിട്ടി. ബേക്കൽ കോട്ടയുടെ നാട്ടിൽ 1921 ഡിസംബർ 17നാണ്‌ സംഘം സ്ഥാപിച്ചത്‌. 1980 ൽ സർവീസ് സഹകരണ ബാങ്കായി.
അക്കാലത്ത്‌ പുകയില കർഷകരെ വട്ടിപലിശക്കാരുടെ ചൂഷണത്തിന് വിട്ടു കൊടുക്കാതെ വളവും കീടനാശിനിയും കുറഞ്ഞ പലിശക്ക്‌ വായ്‌പ നൽകി സഹായിച്ചു. 
പുകയില പാടങ്ങൾ ഇല്ലായായപ്പോൾ വിദേശത്ത് തൊഴിൽ തേടിപോയവരുടെ സ്വപ്നങ്ങൾക്ക് ബാങ്ക്‌ നിറം നൽകി.  നിലവിൽ ക്ലാസ് ഒന്ന്‌ സ്പെഷൽ ഗ്രേഡ് പദവിയിലുള്ള ബാങ്കിൽ 4500 എ ക്ലാസ്  ഉൾപ്പെടെ 17000 പേരുണ്ട്‌. 1.33 കോടി ഓഹരി മൂലധനവും 76 കോടി  നിക്ഷേപവും 85 കോടി വായ്‌പയും 90 കോടി പ്രവർത്തന മൂലധനവുമുണ്ട്. 
പള്ളിക്കര മുഖ്യ ഓഫീസും ബേക്കൽ, പൂച്ചക്കാട്,  പള്ളിക്കര സായാഹ്നം, കീക്കാൻ എന്നിവിടങ്ങളിൽ ശാഖയും 43 ജീവനക്കാരുമുണ്ട്‌. വളം ഡിപ്പോ, നീതി സ്റ്റോർ തുടങ്ങിയ സേവനങ്ങളും നൽകുന്നു. 130 കുടുംബശ്രീ സംഘങ്ങൾക്കും വായ്‌പ നൽകി.  നീതി മെഡിക്കൽ സ്റ്റോർ, ക്ലിനിക്ക്, ലാബ് എന്നിവ  തുടങ്ങാനുള്ള ആലോചനയിലാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top