25 April Thursday

മനാസെ വരച്ചത്‌ കണ്ടാൽ 
 നിങ്ങൾ ഞെട്ടും!

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

മനാസെ കുര്യൻ ചിത്രത്തിനൊപ്പം

കുണ്ടംകുഴി
കോവിഡ്‌ കാലത്ത്‌ വരച്ചുതിളങ്ങിയ മനാസെ കുര്യന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും ഹിറ്റ്‌. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഈ ഒമ്പതാം ക്ലാസുകാരൻ വരച്ച അറുപതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്‌. 
ജലച്ചായത്തിലാണ്‌ വരയെങ്കിലും ക്യാമറയെ തോൽപ്പിക്കും ഭംഗി അവയ്‌ക്കുണ്ട്‌. മൂന്നാം ക്ലാസുമുതൽ യൂട്യൂബിൽ നോക്കി പഠിച്ചാണ്‌ വര. കൂടുതലും  പ്രകൃതി ദൃശ്യങ്ങളാണ്‌. പെൻസിൽ, കാർടൂൺ വരകളുമുണ്ട്‌. ഊർജവകുപ്പ്‌ നടത്തിയ സംസ്ഥാനതല മത്സരത്തിൽ ജേതാവായി. ഉപജില്ലാ, ജില്ലാ കലോത്സവത്തിലും മിന്നി. ഡിജിറ്റൽ പെയിന്റിങ്‌, കവിതാരചന എന്നിവയിലും കമ്പമുണ്ട്‌. 
ചിത്രങ്ങളിൽ ചിലത്‌ നല്ല വിലക്ക്‌ വിറ്റുപോയി. കൂട്ടുകാരുടെയും ബന്ധുക്കളുടെയും വിശേഷ അവസരങ്ങളിൽ സമ്മാനമായും ചിത്രങ്ങൾ മനു എന്ന്‌ വിളിക്കുന്ന മനാസെ നൽകാറുണ്ട്‌.
ബളാന്തോട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ ബിജു ജോസഫിന്റെയും കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക കെ എൽ പ്രീതയുടെയും മകനാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top