29 March Friday

തപാൽ ജീവനക്കാരുടെ പണിമുടക്ക്‌ പൂർണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

തപാൽ ജീവനക്കാരുടെ സംയുക്ത സമരസമിതി നടത്തിയ ദേശീയ പണിമുടക്കിന്റെ ഭാഗമായി കാസർകോട്‌ നടന്ന പൊതുയോഗം എൻഎഫ്പിഇ അഖിലേന്ത്യാ പ്രസിഡന്റ്‌ പി വി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.

 കാസർകോട്‌

തപാൽ ജീവനക്കാരുടെ സംയുക്ത സമരസമിതി നടത്തിയ ദേശീയപണിമുടക്ക്‌ ജില്ലയിൽ പൂർണം. തപാൽമേഖലയുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ആർഎംഎസ് നിർത്തലാക്കാനുള്ള നടപടി നിർത്തിവയ്‌ക്കുക, പോസ്റ്റ് ഓഫീസ് സേവിങ്‌സ്‌ ബാങ്കിനെ സംരക്ഷിക്കുക തുടങ്ങിയ 20  ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ദേശീയ പണിമുടക്ക്‌. തപാൽ ഓഫീസുകളുടെ പ്രവർത്തനവും തപാൽ വിതരണവും പൂർണമായും സ്തംഭിച്ചു. 
ആർഎംഎസ് ഓഫീസും ഹെഡ്പോസ്റ്റ് ഓഫീസുമടക്കം ജില്ലയിലെ ഭൂരിഭാഗം പോസ്റ്റ് ഓഫീസുകളും അടഞ്ഞു. 
പണിമുടക്കിയ ജീവനക്കാർ കാസർകോടും കാഞ്ഞങ്ങാടും പ്രകടനവും പൊതുയോഗവും  നടത്തി. കാസർകോട്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിന്‌മുന്നിൽ എൻഎഫ്പിഇ അഖിലേന്ത്യാ പ്രസിഡന്റ്‌ പി വി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  പി വി നാരായണൻ അധ്യക്ഷനായി. 
കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി വി ശരത്, ജിഡിഎസ് യൂണിയൻ അഖിലേന്ത്യാ ട്രഷറർ എം കുമാരൻ നമ്പ്യാർ, ഒ രാജീവൻ, സുനിൽകുമാർ, സി കെ അശോക്‌കുമാർ, പി എം പൂർണിമ, എസ് ബാലകൃഷ്ണൻ, ബാബുരാജ്  എന്നിവർ സംസാരിച്ചു. കെ പി പ്രേംകുമാർ സ്വാഗതവും കീർത്തി കൃഷ്ണൻ നന്ദിയും പറഞ്ഞു. 
കാഞ്ഞങ്ങാട് കെ ഹരി ഉദ്ഘാടനം ചെയ്തു. കെ വേണുഗോപാൽ, പ്രദീപ്, വിപിൻ, രാഹുൽ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top