18 April Thursday
സമ്പര്‍ക്കത്തിൽ 12 പേര്‍ക്ക്

18 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
കാസർകോട്‌
ജില്ലയിൽ 18 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. മൂന്നുപേർ വിദേശത്ത് നിന്നെത്തിയവരും മൂന്നുപേർ  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്‌.  നാലുപേർ രോഗമുക്തി നേടി.
കാസർകോട് ടൗണിൽ ഒരേ പച്ചക്കറി കടയിൽ ജോലിചെയ്യുന്ന 22, 24 വയസുള്ള ചെങ്കള സ്വദേശികൾ, 46, 28 വയസുള്ള മധൂർ സ്വദേശികൾ, കാസർകോട് നഗരത്തിൽ ഒരു കുടുംബത്തിലെ പുരുഷൻ (21), സ്‌ത്രീകൾ (41, 16), ആറ് വയസുള്ള ആൺകുട്ടി, കാസർകോട് നഗരത്തിൽ പഴവർഗ കട നടത്തുന്ന കാസർകോട് സ്വദേശി (25), കാസർകോട് കാർ ഷോറൂമിൽ ജോലിചെയ്യുന്ന മുളിയാർ സ്വദേശി (35), ആരോഗ്യ പ്രവർത്തകയായ ചെങ്കള സ്വദേശിനി (25), ജൂൺ 29ന് മംഗളൂരുവിൽ നിന്നെത്തിയ ചെങ്കള സ്വദേശി (50), സമ്പർക്കത്തിലൂടെ ഇദ്ദേഹത്തിന്റെ  മകൾ (20) എന്നിവർക്ക്‌ രോഗം സ്ഥിരീകരിച്ചു. സൗദിയിൽനിന്ന്‌ കഴിഞ്ഞ ഏഴിന് വന്ന കുംബഡാജെ സ്വദേശിനി (25), ജൂൺ 25ന് വന്ന ദേലംപാടി സ്വദേശി (30), അബുദാബിയിൽ നിന്നെത്തിയ തൃക്കരിപ്പൂർ സ്വദേശി (50) എന്നിവർക്കും രോഗം ബാധിച്ചു. ജൂൺ 22ന് യുപിയിൽ നിന്നെത്തിയ കുമ്പളയിൽ തയ്യൽ കടയിൽ ജോലിചെയ്യുന്ന യുപി സ്വദേശി (38), 27ന് ബംഗളൂരുവിൽനിന്ന് കാറിലെത്തിയ മൊഗ്രാൽപുത്തൂർ സ്വദേശി (23) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കുവൈത്തിൽ നിന്നെത്തിയ മംഗൽപാടി സ്വദേശി (34), തൃക്കരിപ്പൂർ സ്വദേശി (43),  മഹാരാഷ്‌ട്രയിൽ നിന്നെത്തിയ മംഗൽപാടി സ്വദേശി (43), ഡൽഹിയിൽ നിന്നെത്തിയ മടിക്കൈ സ്വദേശി (27) എന്നിവർക്കാണ്‌ രോഗമുക്തി. നിലവിൽ ചികിത്സയിലുള്ളത്‌ 140 പേരാണ്. ആകെ രോഗികളുടെ എണ്ണം 567 ആയി. രോഗമുക്തി നേടിയത്‌ 427 പേരുമാണ്‌. 
നിരീക്ഷണത്തിൽ 6712 പേർ
വീടുകളിൽ 6146  പേരും സ്ഥാപനങ്ങളിൽ 566 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6712 പേരാണ്. പുതിയതായി  96 പേരെ നീരിക്ഷണത്തിലാക്കി. 425 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക്‌ അയച്ചു. 826 പേരുടെ ഫലം ലഭിക്കാനുണ്ട്. 359 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top