27 April Saturday
നട്ടുകൊടുത്താൽ മതി

ഉയർന്നുവളരും വരുമാനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗം വിതരണത്തിനായി തയ്യാറാക്കിയ വൃക്ഷത്തെെകൾ

കാസർകോട്‌

സ്വകാര്യഭൂമികളിലെ ശോഷിച്ചുവരുന്ന തടിയുൽപ്പാദനം വർധിപ്പിക്കാനും  ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനംവകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുമ്പിൾ, കുന്നിവാക വൃക്ഷങ്ങളെ സ്വകാര്യഭൂമിയിൽ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.ഒന്നുമുതൽ  രണ്ടുവർഷം വരെ പ്രായമുളള തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി 50 തൈകൾ മുതൽ 200 തൈകൾ വരെയാണ്‌ വനംവകുപ്പ്‌ നൽകുക.   തൈ ഒന്നിന് 50രൂപ നിരക്കിലും, 201 മുതൽ 400 എണ്ണം തൈകൾക്ക് തൈ ഒന്നിന് 40- രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000- രൂപ), 401 മുതൽ 625 എണ്ണം തൈകൾക്ക് തൈ ഒന്നിന് 30- രൂപാ നിരക്കിലും ധനസഹായം നൽകും. വിവരങ്ങളും, അപേക്ഷ ഫോറവും കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗം ഓഫീസിൽ നിന്നും  വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. 
അപേക്ഷ ജൂലൈ 31നകം സാമൂഹ്യ വനവൽകരണ വിഭാഗത്തിന്റെ ഉദയഗിരി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിലോ, ഹൊസ്ദുർഗ് , ഉദയഗിരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുകളിലോ നൽകാം. ഫോൺ:- 04994-255 234, 8547603836. 

വനമിത്ര പുരസ്‌കാരം 

കാസർകോട്‌
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക്  സംസ്ഥാന വനം-വന്യ ജീവി വകുപ്പ്   വനമിത്ര അവാർഡ് നൽകുന്നു.  25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.   കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽനിന്നും ഒരു അവാർഡ് വീതം നൽകും.    താൽപര്യമുളള വ്യക്തികൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ ജൂലൈ 31ന് മുമ്പ്  സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്ററുടെ ഓഫീസിൽ  അപേക്ഷിക്കണം . ഫോൺ: 04994  255234

കാവ് സംരക്ഷണത്തിനും സഹായം 

കാസർകോട്‌
ജില്ലയിലെ കാവുകളെ സംരക്ഷിച്ച് പരിപാലിക്കാനും   വനം-വന്യ ജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കർമ്മ പദ്ധതികൾക്കാണ്സഹായം.  അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, സംരക്ഷണത്തിനുളള കർമ്മ പദ്ധതിഎന്നിവ  ഉളളടക്കം ചെയ്യണം.   മുമ്പ്‌  ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ട. 
അപേക്ഷ ജൂലൈ 31ന് മുമ്പ്‌ വിദ്യാനഗർ ഉദയഗിരിയിലെ സാമൂഹ്യ വനവൽക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ലഭിക്കണം.  ഫോൺ 04994-255234.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top