20 April Saturday

ആർഎസ്‌എസ്‌ ജാതിസംഘടനയുടെ വേദിയിൽ ലീഗ്‌ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

മഞ്ചേശ്വരം ഹൊസങ്കടിയിൽ ആർഎസ്‌എസ്‌ അനുകൂല ജാതിസംഘടനയായ ബാക്കുട സേവാ സമാജത്തിന്റെ സമ്മേളനത്തിൽ എ കെ എം അഷറഫ്‌ എംഎൽഎ സംസാരിക്കുന്നു.

മഞ്ചേശ്വരം

ആർഎസ്‌എസ്‌ അനുകൂല ജാതി സംഘടനയുടെ പരിപാടിയിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ്‌ പങ്കെടുത്തതിൽ വിവാദം. ഹൊസങ്കടിയിൽ വിഎച്ച്‌പി ഉടമസ്ഥതയിലുള്ള  ഓഡിറ്റോയത്തിൽ നടന്ന ബാക്കുട സേവാസമാജം കേരള–- കർണാടക സമ്മേളനത്തിലാണ്‌ മുഖ്യാതിഥിയായി മുസ്ലിംലീഗ്‌ എംഎൽഎ പങ്കെടുത്തത്‌. 
ആർഎസ്‌എസ്‌ നേതാക്കളായ ഹെഡ്‌ഗേവാർ, ഗോൾവാക്കർഎന്നിവരുടെ ചിത്രങ്ങൾ വേദിയുടെ പശ്ചാത്തലത്തിലുണ്ട്‌. സംഘപരിവാർ പരിപാടികൾ മാത്രമാണ്‌ ഇവിടെ നടക്കാറുള്ളത്‌. ഇതറിഞ്ഞിട്ടും എംഎൽഎ പങ്കെടുത്തതിനെതിരെ പ്രതിഷേധമുയർന്നു. ഇത്‌ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയുംചെയ്‌തു.
ആർഎസ്‌എസ്സിന്റെയല്ല, സമുദായ സംഘടനയുടെ പരിപാടിയിലാണ്‌ പങ്കെടുത്തതെന്നാണ്‌ എംഎൽഎയുടെ വാദം. തന്റെ ഫോട്ടോ മോർഫുചെയ്‌താണ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നും ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയിട്ടുണ്ടെന്നും എൽഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top