27 April Saturday

ജൂൺ എത്തിയിട്ടും മഴയില്ല, 
നെൽപ്പാടങ്ങളിൽ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

നീലേശ്വരം

ഇടവമാസം അവസാനിക്കാൻ ഇനി ഏതാനും ദിവസം കൂടിയേ ഉള്ളൂ, എന്നിട്ടും മഴയില്ല...
വിത്തിടേണ്ട സമയത്ത് മഴ ലഭിക്കാത്തതിനാൽ ജില്ലയിലെ നെൽകർഷകർ ആശങ്കയിൽ. പലയിടത്തും ചാറ്റൽ മഴ പോലും ലഭിക്കാത്തതിനാൽ വിത നടത്തിയ പാടങ്ങളിൽ മുള പൊട്ടുന്നില്ല. ചിലയിടത്ത്‌ വിത കഴിഞ്ഞ്‌ ഓരാഴ്‌ചയായെങ്കിലും മുളപൊട്ടുന്നില്ല.  
ഒന്നാം വിളയ്ക്ക് വിത്തിടേണ്ട സമയത്ത് മഴ  ലഭിക്കാത്തതിനാൽ മടിക്കൈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നെൽകൃഷി അവതാളത്തിലായി. ഏപ്രിൽ, മെയ്  എരിക്കുളം ഉമിച്ചി തുടങ്ങിയ പ്രദേശങ്ങളിൽ വയലിൽ  വിത്തിടനാവാത്തത്‌ കർഷകരെ പ്രതിസന്ധിയിലാക്കി. മടിക്കൈയിലെ മിക്ക പടങ്ങളും വരണ്ടുകിടക്കുകയാണ്. മഴ വൈകിയതിനാൽ നിലമൊരുക്കാൻ പറ്റാത്തതാണ് വിത്തിടാൻ സാധിക്കാതെ പോയത്. ബുധൻ രാത്രിയോടെ പഞ്ചായത്തിന്റെ  ചില ഭാഗത്ത്‌ മഴ ലഭിച്ചെങ്കിലും  ചാലുകൾ വറ്റിയതിനാൽ കൃഷിയിറക്കാനാവാത്ത അവസ്ഥയാണ്. വാഴ കൃഷിയിടങ്ങളും പ്രതിസന്ധിയിലാണ്. 
തീയ്യർപാലം മടക്കടവ്, മടിക്കൈ വയൽ, കണിച്ചിറ, പ്രദേശങ്ങളിലെ വാഴ കർഷകരും പ്രതിസന്ധിയിലാണ്‌. നേന്ത്രവാഴകൾ ഉണങ്ങിക്കരിഞ്ഞു. വായ്‌പയെടുത്തുംമറ്റും പതിനായിരങ്ങൾ ചെലവഴിച്ച് കൃഷിയിറക്കിയ പലരും തിരിച്ചടക്കാനാവാത്ത അവസ്ഥയിലാണ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top